തങ്കമേ നന്ദി നീ എന്റെ ജീവിതത്തിലുള്ളത് തന്നെയാണ് ഏറ്റവും വലിയ സമ്മാനം; സന്തോഷം പങ്കു വച്ച് വിഘ്‌നേഷ് ശിവൻ! ശ്രദ്ധ നേടി ചിത്രങ്ങൾ

30

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ സ്വന്തം താരമായ നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് ആരാധകർ ഇപ്പോൾ. തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു കല്യാണ വാർത്തയാണ് നയൻതാരയുടെയും വിഘ്നേശ് ശിവയുടെയും. ഇവർ പ്രണയത്തിലാണ് എന്ന് പല വേദികളിലും തുറന്ന് പറഞ്ഞെങ്കിലും ഇവർ വിവാഹത്തെ കുറിച്ച് മാത്രം കൃത്യമായ മറുപടി ഇടു വരെയും നൽകിയിട്ടില്ല.

കഴിഞ്ഞ ദിവസമായിരുന്നു വിഘ്‌നേഷ് ശിവൻ തന്റെ പിറന്നാളാഘോഷിച്ചത്. തന്റെ മുപ്പത്തിയാറാം പിറന്നാളാണ് വിഘ്‌നേഷ് ആഘോഷമാക്കിയത്. തന്റെ പ്രിയപ്പെട്ട വിക്കിയ്ക്ക് പ്രണയാർദ്രമായ പിറന്നാൾ സർപ്രൈസ് സമ്മാനമൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് താരസുന്ദരിയായ നയൻതാര.

Advertisement

ALSO READ

ആരാധകരുടെ ഹൃദയം കീഴടക്കി നിക്കിയുടെ വാത്തി കമിംഗ് ; തകർപ്പൻ ഡാൻസുമായി നിക്കി ഗൽറാണി

നയൻസിന്റെയും വിഘ്നേശിന്റെയും പിറകെ കൂടിയിരിക്കുകയാണ് ആരാധകരും. ഇവരെപ്പോഴാണ് ഒരുമിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയ്ക്കും അറിയേണ്ടത്. ഇപ്പോഴിതാ വിഘ്‌നേഷ് ശിവന് പിറന്നാൾ സർപ്രൈസ് ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് നയൻതാര. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വൈറലായി മാറിയിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

വിഘ്‌നേഷ് ശിവൻ തന്നെയാണ് നയൻതാര തനിക്കായി ഒരുക്കിയ സർപ്രൈസിനെ കുറിച്ചുള്ള വിവരം ചിത്രങ്ങളും ഒരു കുറിപ്പും സഹിതം ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്രകണ്ട് ആക്ടീവല്ലാത്ത നയൻതാരയുടെ വിശേഷങ്ങളൊക്കെ ആരാധകർ അറിയുന്നത് വിക്കി എന്ന് ചെല്ലപ്പേരുള്ള നയൻതാരയുടെ കാമുകന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്.

ALSO READ

പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ആദ്യമായി മലയാള സിനിമയിൽ നായികയായ ഈ താരത്തെ മനസ്സിലായോ?

പിറന്നാളാഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രണയാർദ്രമായ വരികളാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. ഈ മനോഹരമായ പിറന്നാൾ സർപ്രൈസിനു നന്ദി എന്റെ തങ്കമേ. നീ എന്റെ ജീവിതത്തിലുള്ളത് തന്നെയാണ് ഏറ്റവും വലിയ സമ്മാനം. അത് സമാനതകളില്ലാത്തതാണ്. വിഘ്‌നേഷ് കുറിച്ചതിങ്ങനെയാണ്.

ആശംസകളറിയിച്ച പ്രിയപ്പെട്ട സുഹൃത്തുക്കളോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കാനും വിഘ്‌നേഷ് മറന്നില്ല. അടുത്തിടെ നയൻതാര നൽകിയ ഒരു അഭിമുഖത്തിൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി അറിയിച്ചിരുന്നു. അന്ന് മുതൽ ആരാധകരൊക്കെ ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ്.

 

Advertisement