ഒരു പരസ്യത്തിനു വേണ്ടി 50 കോടി; നയന്‍താരയുടെ ആഡംബര ജീവിതം

79

മലയാള സിനിമയില്‍ തുടക്കം കുറിച്ച് പിന്നീട് മറ്റു ഭാഷകളില്‍ തിളങ്ങിയ നടിയാണ് നയന്‍താര. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി നയന്‍ മാറിക്കഴിഞ്ഞു. ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് 5 കോടി മുതല്‍ 10 കോടി വരെയാണ് നയന്‍താര വാങ്ങുന്ന പ്രതിഫലം.

Advertisements

അതേസമയം ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ 11 കോടിയും താരം പ്രതിഫലമായി വാങ്ങിച്ചു. സിനിമയ്ക്ക് പുറമേ മറ്റു ബിസിനസുകളും നയന്‍താരക്ക് സ്വന്തമായി ഉണ്ട്. റസ്റ്റോറന്റ്, കോസ്മെറ്റിക്സ്, ബിസിനസ്സുകള്‍ ഉള്‍പ്പടെ സിനിമാ നിര്‍മാണ രംഗത്തും നയന്‍ സജീവമാണ്. അതിന് പുറമെ നിരവധി പ്രസ്താനങ്ങളുടെ ബ്രാന്റ് അംബാസിഡറാണ്.

അതേസമയം ഒരു പരസ്യ ചിത്രത്തില്‍ നയന്‍താര അഭിനയിക്കുന്നതിന് വാങ്ങുന്ന പ്രതിഫലം 50 കോടി ആണത്രേ. വെറും 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് വേണ്ടിയിട്ടാണ് 50 കോടി താരം വാങ്ങുന്നത് .

നയന്‍താരയുടെ ആഡംബര ജീവിതം ആരെയും അതിശയിപ്പിയ്ക്കുന്നതാണ്. ചെന്നൈയിലെയും ഹൈദരബാദിലെയും കേരളത്തിലെയും ലക്ഷ്വറി വീടും, ലക്ഷവറി കാറുകളും മാത്രമല്ല, 50 കോടി വിലമതിക്കുന്ന ഒരു പ്രൈവറ്റ് ജെറ്റും നയന്‍സിന് സ്വന്തമായുണ്ട്. നയന്‍താരയുടെ ആകെ ആസ്തി 300 കോടിയാണെന്നാണ് കണക്കുകള്‍.

Advertisement