തെന്നിന്ത്യൻ സൂപ്പർ ലേഡി പദവിയിലേക്കുള്ള വളർച്ചയിൽ, പേരും മതവും മാത്രമല്ല രൂപം കൊണ്ടുള്ള മാറ്റവും തയൻതാര വരുത്തി ; നയൻതാരയുടെ മാറ്റത്തിന് കാരണം ഇതാണ്!

69

കേരളത്തിലെ കൃസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര സിനിമയിലേയ്ക്ക് വരുമ്പോൾ ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല ഇപ്പോഴത്തെ ഈ ലേഡി സൂപ്പർ സ്റ്റാർ പട്ടം. ഒട്ടും പ്രതീക്ഷിക്കാതെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തുടക്കം. അവിടെ നിന്ന് തമിഴിലേക്ക്. പിന്നെ കണ്ടത് അതിശകരമായ നയൻതാരയുടെ വളർച്ചയാണ്.

തെന്നിന്ത്യൻ സൂപ്പർ ലേഡി പദവിയിലേക്കുള്ള വളർച്ചയിൽ ഡയാന കുര്യൻ എന്ന നയൻതാര പേരും മതവും മാറ്റി. പ്രണയവും വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. രൂപം കൊണ്ടുള്ള മാറ്റമാണ് അക്ഷരാർത്ഥത്തിൽ ആരാധകർക്ക് അമ്പരപ്പിച്ചത്. ഓരോ ഘട്ടത്തിൽ നയൻതാരയുടെ രൂപം മാറിക്കൊണ്ടിരുന്നു.

Advertisements

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വരുമ്പോൾ ഒരു പക്ക നാട്ടിൻ പുറത്തുകാരിയുടെ ഇമേജ് ആയിരുന്നു നയൻതാരയ്ക്ക്. പിന്നീട് നാട്ടുരാജാവ്, വിസ്മയ തുമ്പത്ത് എന്നീ ചിത്രങ്ങളിലൊക്കെ അഭിനയിക്കുമ്പോഴും പ്രേക്ഷക മനസ്സിൽ നയൻതാരയ്ക്കുള്ള രൂപത്തിന് യാതൊരു മാറ്റവും സംഭവിച്ചില്ല.

മലയാളത്തിലെ നടിമാർ, തമിഴിൽ എത്തിയാൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയ്ക്കില്ല എന്ന ചൊല്ലിന് ശക്തി പകരും വിധമായിരുന്നു നയൻതാരയുടെ തമിഴിലുള്ള മാറ്റം. അയ്യ എന്ന ചിത്രത്തിലൂടെയാണ് നയൻതാര തമിഴ് സിനിമയിലേക്ക് കടന്നത്. ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്നെ നയൻസിന്റെ വേഷവിധാനത്തിൽ മാറ്റം കണ്ടു. എന്നാൽ ശരീര വണ്ണം ആ വേഷത്തിന് അല്പം ബോർ ആയിരുന്നു.


പിന്നെ പെട്ടന്നാണ് നയൻതാരയിൽ ഒരു മാറ്റം കണ്ടു തുടങ്ങിയത്. വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രിക്രിയ നടത്തി എന്നൊരു ഗോസിപ്പ് ഉണ്ട്. വടിവൊത്തെ അരക്കെട്ട് ഒക്കെ ആയതോടെ നയൻതാര യാതൊരു മടിയും കൂടാതെ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി. തമിഴിൽ അന്ന് മുൻനിരയിൽ നിന്നിരുന്ന നായിക നടിമാർക്കെല്ലാം വെല്ലുവിളിയായിരുന്നു നയൻതാരയുടെ ആ വളർച്ച.


വളരും തോറും നയൻതാരയെ സംബന്ധിച്ച ഗോസിപ്പുകളും കൂടി കൂടി വന്നു. ചിമ്പുവുമായുള്ള പ്രണയവും പരാജയും എല്ലാം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചു. പ്രഭു ദേവയുമായുള്ള പ്രണയവും വിവാഹവും വിവാദത്തിലാണ് കലാശിച്ചത്. തന്നെ സംബന്ധിച്ച വിവാദങ്ങൾ അമിതമായതോടെ പൊതു പരിപാടികളും, പൊതു ഇടങ്ങളും നയൻതാര ഒഴിവാക്കി. അഭിമുഖങ്ങൾ നൽകുന്നതും താരം കുറച്ചു.

പ്രഭു ദേവയുമായുള്ള പ്രണയം അവസാനിച്ചപ്പോൾ നയൻതാര സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാൽ മാസങ്ങൾക്കകം നടി തിരിച്ചെത്തി. അല്പം തടിവച്ച രൂപമായിരുന്നു അപ്പോൾ നയൻതാരയ്ക്ക്, മുഖത്തും ശരീരത്തിലും എല്ലാം നയൻതാരയുടെ സ്വകാര്യ ജീവിതത്തിന്റെ നിഴലുകൾ വീണിരുന്നു.

എന്നാൽ കുറച്ച് സിനിമകൾക്ക് ശേഷം നയൻതാര വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തി. തടി കുറച്ച് സ്ലിം ബ്യൂട്ടിയായി. പ്രായം പിന്നോട്ട് സഞ്ചരിയ്ക്കുകയായിരുന്നു നടിയ്ക്ക്. മുൻപൊന്നും ഇല്ലാത്ത തരം ചെറുപ്പം നയൻതാരയുടെ ലുക്കിൽ വന്നു.

വസ്ത്രവിധാനത്തിലും ഏറെ മാറ്റങ്ങൾ വന്നിരുന്നു. ഇപ്പോൾ സംവിധായകൻ വിഗ്നേഷ് ശിവനുമായി ലിവിങ് റിലേഷനിലാണ്. എൻഗോജ്‌മെന്റ് കഴിഞ്ഞെന്ന് താരം ഇപ്പോൾ അടുത്ത് ഒരു ടിവി പ്രോഗ്രാമിൽ പറഞ്ഞിരുന്നു. വിവാഹത്തെ പറ്റി ഒന്നും താരം ഇത് വരെയും വിട്ട് പറഞ്ഞിട്ടില്ല.

 

Advertisement