മനീഷയ്ക്ക് മിന്നുചാര്‍ത്തി ഇഷാന്‍ തോമസ്; വിവാഹം ആഘോഷമാക്കി സഹോദരി നീത പിള്ള; വൈറല്‍

452

‘പൂമരം’ എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് നീത പിള്ള. മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ താരം പിന്നീട് സുരേഷ് ഗോപിയുടെ ഹിറ്ര് ചിത്രമായ ‘പാപ്പനി’ലൂടെ വീണ്ടും മികവ് തെളിയിച്ചു. നായകനോളം പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ താരം നീത പിള്ളയുടേതും.

ഇപ്പോഴിതാ സഹോദരിയുടെ വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കുന്ന നീത പിള്ളയുടെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

Advertisements

മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് നീത പിള്ള എത്തുന്നത്. കൂടാതെ താരം സഹോദരി മനീഷയ്‌ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. നീത പിള്ളയുടെ ഇളയ സഹോദരിയാണ് മനീഷ. ഇഷാന്‍ തോമസ് ആണ് മനീഷയെ വിവാഹം ചെയ്തിരിക്കുന്നത്.

ALSO READ- നാടന്‍ ലുക്കിലെ സുമിത്രയല്ല; ന്യൂ ബോള്‍ഡ് ലുക്കില്‍ മീരാ വാസുദേവ്, വൈറലായി ചിത്രങ്ങള്‍; കൂള്‍ ആയെന്ന് ആരാധകര്‍

സുരേഷ് ഗോപി ഏറെ കാലത്തിന് ശേഷം കാക്കിയണിഞ്ഞ ചിത്രം കൂടിയായിരുന്നു ‘പാപ്പന്‍’. ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിച്ച ചിത്രം വന്‍ വിജയമായിരുന്നു നേടിയത്.

‘എബ്രഹാം മാത്യു മാത്തന്‍’ എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ മകളായ ‘വിന്‍സി എബ്രഹാം ഐപിഎസ്’ ആയിട്ടായിരുന്നു നീത പിള്ള എത്തിയത്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

Advertisement