പറഞ്ഞതെല്ലാം പച്ചക്കള്ളം, ഞങ്ങള്‍ പിരിഞ്ഞത് പരസ്പര സമ്മതത്തോടെ, എപ്പോഴും വഴക്കായിരുന്നു, സഞ്ജു ടെക്കിക്കെതിരെ ആഞ്ഞടിച്ച് നീതു തോമസ്

129

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതരാണ് സഞ്ജു ടെക്കിയും നീതുവും. സോഷ്യല്‍മീഡിയയിലൂടെ പ്രമുഖരായ ജോഡികളായിരുന്നു ഇരുവരും. ഇവരുടെ വീഡിയോകളും ആല്‍ബവുമെല്ലാം വൈറലായിരുന്നു.

Advertisements

സ്‌നേഹിച്ചും വഴക്കിട്ടും ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. ഇവരുടെ യൂട്യൂബ് വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. അടുത്തിടെ സഞ്ജു പങ്കുവെച്ച വീഡിയോ ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read:സന്തോഷവാര്‍ത്ത; താന്‍ അമ്മയാവാന്‍ പോകുന്നു എന്ന് അമല പോള്‍, മറ്റേണിറ്റി ചിത്രങ്ങള്‍ പങ്കുവെച്ച് നടി

താനും നീതുവും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നായിരുന്നു വീഡിയോയില്‍ സഞ്ജു പറഞ്ഞത്. ഇപ്പോഴിതാ അതില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നീതു.വീഡിയോയില്‍ സഞ്ജു പറഞ്ഞ കാര്യത്തില്‍ ഭൂരിഭാഗവും കള്ളമാണെന്നും മ്യൂച്ചലായിട്ടാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും നീതു തോമസ് പറയുന്നു.

തങ്ങള്‍ ഒരേ വൈബുള്ളവരായിരുന്നില്ല. അതുകൊണ്ട് തന്നെ എപ്പോഴും വഴക്കായിരുന്നുവെന്നും ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയായിരുന്നു വേര്‍പിരിഞ്ഞതെന്നും താന്‍ ഇക്കാര്യങ്ങളൊന്നും പറയേണ്ടെന്ന് കരുതിയിരുന്നതായിരുന്നുവെന്നും നീതു പറയുന്നു.

Also Read:ലോകേഷിന്റെ മാനസികനില പരിശോധിക്കണം; സംവിധായകനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി രാജാമുരുകന്‍

സഞ്ജുവുമായി തനിക്ക് ഇപ്പോള്‍ സൗഹൃദമൊന്നുമില്ല. ഒരിക്കല്‍ വേര്‍പിരിഞ്ഞാല്‍ പിന്നെയും ആ ബന്ധത്തില്‍ സൗഹൃദം തുടരുന്നതിനോട് തനിക്ക് ഒട്ടും താത്പര്യമില്ലെന്നും നീതു തോമസ് വ്യക്തമാക്കി.

Advertisement