മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യണം ; ആഗ്രഹം പറഞ്ഞ് ജയിലര്‍ സംവിധായകന്‍, കാത്തിരിപ്പിലാണെന്ന് ആരാധകര്‍

104

പ്രതീക്ഷിച്ചതിലും ഒരുപടി മുന്നില്‍ എത്തിയിരിക്കുകയാണ് സിനിമ ജയിലര്‍. ചിത്രം വമ്പന്‍ ഹിറ്റ് എന്ന് തന്നെ പറയാം. രജനികാന്ത് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ് കുമാറാണ്. മറ്റു ഭാഷ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളും ജയിലറിന്റെ ഭാഗമായിട്ടുണ്ട്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും , കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും , ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോറും കാമിയോ തുടങ്ങിയ താരങ്ങള്‍ കൂടി സിനിമയിലേക്ക് എത്തിയതോടെ പ്രേക്ഷകരും ചിത്രത്തെ സ്വീകരിച്ചു.

Advertisements

കുറച്ച് സമയമേ ഇവരൊക്കെ സ്‌ക്രീനില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഇവരുടെ താര മൂല്യം പരമാവധി ഉപയോഗപ്പെടുത്തി കൊണ്ടാണ് നെല്‍സണ്‍ കഥാപാത്രങ്ങളെ പ്ലെയ്സ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിനെ വെച്ച് തനിക്കൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നെല്‍സണ്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. മോഹന്‍ലാല്‍ ഒരു മുഴുനീള കഥാപാത്രത്തില്‍ അവതരിപ്പിക്കുന്ന ചിത്രം ചെയ്യാനുള്ള ആഗ്രഹം ഉണ്ട്.

എന്തായാലും ഇത് കേട്ടതോടെ ആരാധകര്‍ ആകാംക്ഷയിലാണ്. നെല്‍സനും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ ആ ചിത്രം എത്രത്തോളം വലുതായിരിക്കും എന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതാണ്. സംവിധായകന്റെ ആഗ്രഹം ഉടനെ തന്നെ സഫലമാവട്ടെ എന്നാണ് ആരാധകര്‍ പറയുന്നത് .

 

Also readഅന്ന് മമ്മൂക്കയുടെ മകനാണ് ദുല്‍ഖര്‍ എന്ന് അറിയില്ലായിരുന്നു, അവനെ ചീത്ത പറഞ്ഞപ്പോള്‍ ഞാനാണ് സമാധാനിപ്പിച്ചത്

അതേസമയം ജയിലറില്‍ മാത്യു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് ശ്രദ്ധ നേടി. നേരത്തെ ബിഗ് ബോസില്‍ അദ്ദേഹത്തിന്റെ സ്റ്റൈലിംഗ് നിര്‍വഹിച്ചിട്ടുള്ള ജിഷാദ് ഷംസുദ്ദീന്‍ ആണ് ജയിലറിലെ മോഹന്‍ലാലിന്റെ വസ്ത്രങ്ങള്‍ക്ക് പിന്നില്‍. സിനിമയില്‍ താരം ഇട്ട വസ്ത്രം ആണ് ഇപ്പോള്‍ ആരാധകരും തേടിക്കൊണ്ടിരിക്കുന്നത്.

 

Advertisement