അത് വേറെ, ഇതു വേറെ! ജയിലർ വിജയത്തിന് ശേഷം വിജയ് സംവിധായകനോട് മിണ്ടാതെ പോയെന്നത് സത്യമോ? വൈറലായി നെൽസന്റെ വാക്കുകൾ

483

തെന്നിന്ത്യയിൽ ആകെ തരംഗമാവുകയാണ് സൂപ്പർസ്റ്റാർ ചിത്രം ജയിലർ. അണ്ണാത്തെയുടെ പരാജയത്തിന് ശേഷം തിയറ്ററിലെത്തിയ രജനി ചിത്രമായതുകൊണ്ടുതന്നെ താരത്തിനും വിജയത്തിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെയും അവസ്ഥയും സമാനമായിരുന്നു. ബീസ്റ്റ് എന്ന ചിത്രത്തിന്റെ വലിയ പരാജയത്തിന് ശേഷമാണ് ജയിലർ സിനിമ എത്തിയത്.

അതേസമയം, ജയിലർ സിനിമ നേടിയ അമ്പരപ്പിക്കുന്ന വിജയം നെൽസന്റെയും രജനികാന്തിന്റെയും വിജയം കൂടിയാവുകയാണ്. വിജയ് നായകനായി എത്തിയ നെൽസൺ ചിത്രമായിരുന്നു ‘ബീസ്റ്റ്’. ആരാധകരുടെ പ്രതീക്ഷകളെ തകിടം മറിച്ചാണ് ചിത്രം തിയറ്ററിൽ പരാജയപ്പെട്ടത്.

Advertisements

ഇപ്പോൾ ജയിലർ വിജയത്തിനിടെ ചർച്ചയാകുന്നത് ബീസ്റ്റിലെ നായകനായ വിജയ് നെൽസണോട് എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക എന്നാണ്. ഒടുവിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നെൽസൺ.

ALSO READ- ‘മാത്യു’വിനെ കാണാൻ മുഖ്യമന്ത്രിയും! ജയിലർ സിനിമയ്ക്ക് കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

ജയിലർ സിനിമയുടെ വിജയത്തിൽ അഭിനന്ദിച്ച് വിജയ് തനിക്ക് സന്ദേശം അയച്ചിരുന്നു എന്നാണ് നെൽസൺ പറയുന്നത്. ‘അഭിനന്ദനങ്ങൾ നെൽസൺ, നിന്നെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നു’ എന്നാണ് വിജയ് മെസേജ് അയച്ചിരിക്കുന്നത്.

‘വിജയ് സാറുമായി എപ്പോഴും സംസാരിക്കാറുണ്ട്. ബീസ്റ്റ് സിനിമയുടെ പ്രതികരണവും ഇതും തമ്മിൽ ഒരു ബന്ധവുമില്ല. ബീസ്റ്റ് സിനിമ കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടു, ചിലർക്ക് ഇഷ്ടപ്പെട്ടില്ല. സത്യസന്ധമായി പരിശ്രമിച്ചു. എന്നോട് എന്ത് പറഞ്ഞുവോ, ഞാൻ അതെടുത്തു. അതവിടെ തീർന്നു.’- എന്നാണ് നെൽസൺ പറയുന്നത്.

ALSO READ- എനിക്ക് വേണ്ടി സംവിധായകനോട് ചൂടായി; ഈ കൊച്ചിനെ അഭിനയിപ്പിക്കാൻ കൊള്ളില്ല, കല്യാണം കഴിച്ച് വീട്ടിലിരുത്താം; മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് പ്രവീണ

താൻ ഒരുതവണ അദ്ദേഹത്തോടു ചോദിച്ചു, ”സർ, നിങ്ങൾക്കും എന്നോട് ദേഷ്യമുണ്ടോ?”. ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണമെന്ന് അദ്ദേഹം സംശയത്തോടെ ചോദിച്ചു. അല്ല സർ പടത്തിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു.”

”സർ ഇത് കേട്ട് ഒന്നും മിണ്ടാതെ പോയി. അതിന് ശേഷം എന്നെ വിളിച്ചു വരുത്തി അദ്ദേഹം പറഞ്ഞു, എനിക്കും നിനക്കും ഇടയിലുള്ള അടുപ്പം ഒരു പടം മാത്രമാണോ?” എന്നായിരുന്നു വിജയ് ചോദിച്ചതെന്നും നെൽസൺ വെളിപ്പെടുത്തുന്നു.

കൂടാതെ, തന്നോട് ഇങ്ങനെ ചോദിച്ചതിൽ ഒരുപാട് വിഷമമുണ്ട് എന്നും സർ പറഞ്ഞു. ‘അങ്ങനയല്ല സർ, കുറേപേർ ഇങ്ങനെയൊക്കെ പറയുന്നു, അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു. അത് വേറെ, ഇതു വേറെ. ഇത് വർക്കായില്ലെങ്കിൽ വേറൊരു സിനിമ ചെയ്യും എന്നായിരുന്നു വിജയ് സർ പറഞ്ഞത്’-നെൽസൺ വെളിപ്പെടുത്തുന്നു.

മകളുടെ പ്രായമുള്ള കീർത്തിയോട് എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത്

Advertisement