കാത്തിരുന്ന മോഹൻലാലിന്റെ തിരിച്ചുവരവ്! നേരിന് മികച്ച അഭിപ്രായം; ഇമോഷണലായി തിയറ്റർ വിട്ട് ആന്റണി പെരുമ്പാവൂരും ശാന്തിയും

136

പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകൾ പൂർത്തിയായിരിക്കുന്നാത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. താര്തിന്റെ ടബാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹൻലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

തങ്ങൾ കാണാൻ ആഗ്രഹിച്ച ‘ലാലേട്ടൻ’ തിരിച്ചെത്തി എന്നാണ് ആരാധകർ പറയുന്നത്. ഈ സാഹചര്യത്തിൽ നേര് സിനിമ കണ്ട് വളരെ ഇമോഷണലായി തിയറ്റർ വിടുന്ന ആന്റണി പെരുമ്പാവൂരിന്റെയും ഭാര്യയുടെയും വീഡിയോ പുറത്തുവരികയാണ്.

Advertisements

തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി പുറത്തിറങ്ങിയത്. അനശ്വര ഗ്രേറ്റ് ആണെന്നാണ് ശാന്തി പറയുന്നത്. കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടാണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നും പറയുകയാണ് ശാന്തി.

ALSO READ- വ്യാജ രേഖകൾ ഉപയോഗിച്ച് 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തു; ഗൗതമിയുടെ പരാതിയിൽ പ്രതികൾ കുന്നംകുളത്ത് വെച്ച് പിടിയിൽ

ഈ വീഡിയോയിൽ ഇമോഷണലായ ആന്റണി പെരുമ്പാവൂരിനെയും വീഡിയോയിൽ കാണാം. ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നതെന്നാണ് ആന്റണി പെരുമ്പാവൂർ പറയുകയാണ്. ഇതേറെ സന്തോഷം നിറയ്ക്കുന്നതാണെന്നുാണ് അദ്ദേഹം പ്രതികരിച്ചത്. എറണാകുളം കവിത തിയറ്ററിൽ നിന്ന് ആയിരുന്നു ഇരുവരും സിനിമ കണ്ടിറങ്ങിയത്.

അതേസമയം, ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ടിക്കറ്റ് ബുക്കിങ്ങിൽ ഗണ്യമായ വർധനവ് ആണ് വന്നിരിക്കുന്നത്. കഴിഞ്ഞ ഒരുമണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞത് 6.3കെ ടിക്കറ്റുകളാണ്.

ഈയടുത്തായി റിലീസായ എല്ലാ മോഹൻലാൽ ചിത്രങ്ങളും ബോക്‌സ്ഓഫീസിൽ പരാജയം അറിഞ്ഞിരുന്നു. എന്നാൽ നേരിന്റെ വിധി അതല്ലെന്ന് പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്.

മോഹൻലാൽ ഒരിടവേളയ്ക്ക് ശേഷം ക്യാരക്ടർ റോളിൽ മോഹൻലാൽ എത്തിയപ്പോൾ അനശ്വര രാജൻ, സിദ്ധിഖ് എന്നിവരുടെ കഥാപാത്രങ്ങളും ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശാന്തി മായാദേവിയും ചേർന്നാണ്.

Advertisement