സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റെയും വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും വിവാഹിതരായതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ ഇവർ വിവാഹിതരായത് ഗുരുവായൂർ വെച്ചാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരിയ്ക്കുകയാണ്.
ഇവർക്കൊപ്പം അമൃതയുടെ ആദ്യ ബന്ധത്തിലെ മകൾ അവന്തികയുമുണ്ട്. ഗോപിയും അമൃതയും നാടൻ വേഷത്തിലാണ് ഗുരുവായൂരിൽ എത്തിയത്. കസവ് സാരിയായിരുന്നു അമൃതയുടെ വേഷം.ഗോപി സുന്ദർ ധരിച്ചിരുന്നത് കസവ് മുണ്ടായിരുന്നു.
ALSO READ

വളരെ ലളിതമായി വളരെ അടുത്തുള്ളവർ മാത്രം പങ്കെടുത്ത വിവാഹമാണ് നടന്നതെന്നാണ് സോഷ്യൽ ലോകം പറയുന്നത്. വളരെ സന്തോഷത്തോടെ ഗോപിസുന്ദറിനോട് സംസാരിക്കുന്ന അമൃതയും ആരാധകർക്കൊപ്പം നിന്ന് ചിത്രമെടുക്കുന്ന അമൃതയെയും കാണാൻ സാധിക്കുന്നുണ്ട്. നെറുകയിൽ സിന്ദൂരം തൊട്ടാണ് അമൃത വീഡിയോയിലുള്ളത്.
വിവാഹിതയായ സ്ത്രീ അണിയുന്ന സിന്ദൂരം വിവാഹ മോചനത്തിന് ശേഷം അമൃത അണിഞ്ഞിരുന്നില്ല. രണ്ടാമത് വിവാഹിതയായത് കൊണ്ടാവാം സിന്ദൂരം അണിഞ്ഞത് എന്നാണ് ഇപ്പോൾ പലരും പറയുന്നത്. മകൾ അവന്തികയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഗോപിസുന്ദറിനെയും അമൃതയെയും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
ALSO READ

വളരെ സന്തോഷത്തോടെയാണ് ഗോപിസുന്ദറിന്നോട് ഓരോ വിശേഷങ്ങളും അമൃത പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകളുമായി അമൃത എത്തിയിരുന്നത്. എന്റേത് എന്നു പറഞ്ഞുകൊണ്ടായിരുന്നു ഗോപിസുന്ദറിന് അമൃത പിറന്നാളാശംസകൾ നേർന്നത്. ഈ ഒരു ആശംസകളിൽ നിന്ന് തന്നെ ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആരാധകർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. എന്റെ സഹോദരിയെ പുഞ്ചിരിപ്പിക്കുന്നവൻ എന്നു പറഞ്ഞുകൊണ്ടായിരുന്നു അമൃതയുടെ സഹോദരിയായ അഭിരാമി ഗോപിസുന്ദറിന് ആശംസകൾ നേർന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇട്ടത്.









