വരുന്നു ‘റമ്പാന്‍’; തോക്കും ചുറ്റികയുമായി കാറിന് മുകളില്‍! ഇത്തവണ ജോഷി-ചെമ്പന്‍ വിനോദ് ടീമിനൊപ്പം മോഹന്‍ലാല്‍; മോഷന്‍ പോസ്റ്റര്‍ പുറത്ത്

99

മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധിചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് ആരാധകര്‍.

ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ാെരുങ്ങുന്നത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായത്. മലൈക്കോട്ടെ വാലിബന്‍, ഋഷഭ, എമ്പുരാന്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.

Advertisements

ഇതിനിടെ താരം പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രം ‘റമ്പാന്‍’ ആണ്. ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇതെന്നാണ് സൂചനകള്‍. ഈ ചിത്രത്തിന്റെ ന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ആഘോഷത്തോടെ പുറത്ത് വിട്ടു.

ALSO READ- ഇളയ ദളപതിക്ക് മുന്നില്‍ മുട്ടുകുത്തി കളക്ഷന്‍ റെക്കോര്‍ഡുകള്‍; തമിഴ്‌നാട്ടില്‍ ലിയോ കൈക്കലാക്കിയത് പുതിയൊരു റെക്കോര്‍ഡ്!

തോക്കും ചുറ്റികയുമായി കാറിന് മുകളില്‍ നില്‍ക്കുന്ന നായകനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണുന്നത്. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രമാണിത്. ഭീമന്റെ വഴിക്ക് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് റമ്പാന്. തിയറ്ററില്‍ മികച്ച പ്രകടനം പുറത്തെടുത്ത ലൈല ഓ ലൈലയാണ് ജോഷിയും മോഹന്‍ലാലും ഒന്നിച്ച ഒടുവിലത്തെ ചിത്രം.

ചിത്രം ചെംബോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ്, ഐന്‍സ്റ്റിന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്‍സ്റ്റിന്‍ സാക്ക് പോള്‍, ശൈലേഷ് ആര്‍ സിങ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.

ALSO READ- ചുറ്റും കാട്ടുമൃഗങ്ങളും, മേല്‍ക്കൂരയില്ലാത്ത വീടും; ദുരിത ജീവിതത്തില്‍ നിന്നും 75കാരി അന്നക്കുട്ടിയെ രക്ഷിച്ച് ഉണ്ണി മുകുന്ദന്‍; സന്മമനസിന് നന്ദി പറഞ്ഞ് ആരാധകരും!

അതേസമയം, മോഹന്‍ലാലിന്റെ തിരക്കേറിയ ദിനങ്ങളാണ് വരാനിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ചിത്രം 2024-ന്റെ മധ്യത്തോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഈ സിനിമ 2025ലായിരിക്കും റിലീസ് ചെയ്യുക.

സിനിമയുടെ ഛായാഗ്രഹണം: സമീര്‍ താഹിര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: വിഷ്ണു വിജയ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷര്‍ ഹംസ, മേക്കപ്പ് ആര്‍ട്ടിസ്റ്റ്: റോണക്സ് സേവ്യര്‍. പി.ആര്‍.ഒ: ശബരി എന്നിങ്ങനെയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ എമ്പുരാന്‍, നന്ദ കിഷോറിന്റെ വൃഷഭ, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്നിവയാണ് താരത്തിന്റെ മറ്റ് പുതിയ പ്രൊജക്ടുകള്‍.

Advertisement