ഇവര്‍ക്കിത് എന്തുപറ്റി; ആരതിയും റോബിനും വേര്‍പിരിഞ്ഞതായി വാര്‍ത്ത

314

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതല്‍ പ്രശസ്തനായ താരമായിരിക്കും റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ക്ക് ആരാധകര്‍ വലിയ സ്വീകരണമൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു.

Advertisements

ഇതിനിടെയാണ് അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തിയത്. മോഡലും നടിയും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ എല്ലാ വിഷമഘട്ടങ്ങളിലുമുള്ള സപ്പോര്‍ട്ട്. ഇവരുടെ വിവാഹ നിശ്ചയവും വലിയ ആഘോഷമായി നടന്നു. ഇനി വരുന്നത് വിവാഹം ആണ്.

ഇതിനിടെ ഇവര്‍ വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

പൊടി ഇപ്പോള്‍ റോബിന്‍ രാധാകൃഷ്ണനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല. ഇക്കാര്യം ആരാധകര്‍ കണ്ടെത്താന്‍ അധികം വൈകിയതുമില്ല. ഇതോടെയാണ് ഗോസിപ്പ് വന്നത്.

ചോദ്യങ്ങള്‍ തകൃതിയായി എത്തിയപ്പോള്‍ ആരതി പൊടി തന്നെ മറുപടി കമന്റുമായി രംഗത്ത് എത്തി. റോബിനും പൊടിയും ബ്രേക്കപ്പ് ആയെന്ന് കേള്‍ക്കുന്നു ശരിയാണോ എന്നാണ് ഒരാള്‍ ചോദിച്ചത്. ഇതിന് ‘നോ’ എന്നാണ് ആരതി മറുപടി നല്‍കിയത്. ഇതോടെ പ്രചാരണങ്ങള്‍ക്ക് സ്റ്റോപ്പാകുകയും ചെയ്തു.

അതേസമയം റോബിന്‍ രാധാകൃഷ്ണന്‍ ആരതി പൊടിയെ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. പഴയ ചിത്രങ്ങളില്‍ ചെയ്ത ടാഗുകളും കിറുകൃത്യം.

 

Advertisement