Home Entertainment Celebrities

എല്ലാ യാത്രകളും എനിക്ക് പ്രിയപ്പെട്ടത്, മോശം അനുഭവങ്ങളൊന്നുമില്ല, മനസ്സുതുറന്ന് നിഹാല്‍ പിള്ള

95

നടി പൂര്‍ണിമ ഇന്ദരജിത്തിനെ മലയാളികള്‍ക്ക് സിനിമയിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയുമാണ് പരിചയം. എന്നാല്‍ പൂര്‍ണിമയുടെ സഹോദരി പ്രിയയെ സുപരിചിതയാക്കിയത് വ്ലോഗുകളാണ്. പ്രത്യേകിച്ച് ഭര്‍ത്താവ് നിഹാല്‍ പിള്ളയ്ക്ക് ഒപ്പമുള്ള ട്രാവല്‍ വ്ലോഗുകള്‍.

Advertisements

ഒരു ഹാപ്പി ഫാലിമിയെന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്. വിദേശത്തും നാട്ടിലുമുള്ള നിരവധി യാത്രകള്‍ ഇരുവരും വ്ലോഗിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇവരുടെ വീഡിയോയ്ക്ക് പ്രേക്ഷകരേറെയാണ്.

Also Read; കോടീശ്വരനാവാന്‍ ഓണം ബംബറടിക്കണമെന്നില്ല, ഏതെങ്കിലുമൊരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വരൂ, സിപിഎമ്മിനെ വീണ്ടും ട്രോളി കൃഷ്ണ കുമാര്‍

ഇപ്പോഴിതാ നിഹാലും പ്രിയയും പങ്കുവെച്ച ഒരു ക്യു ആന്‍ഡ് എ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരാളുടെ ചോദ്യം സോളോ ട്രിപ്പായി പോകാന്‍ പറ്റിയ സ്ഥലത്തെ കുറിച്ചായിരുന്നു. ബഡ്ജറ്റ് ഓകെയാണെങ്കില്‍ സ്‌പെയിനും ഇറ്റലിയുമൊക്കെ നല്ല ഓപ്ഷനുകളാണെന്ന് നിഹാല്‍ പറയുന്നു.

തനിക്ക് യാത്ര ചെയ്യുമ്പോള്‍ അത്രയധികം മോശം അനുഭവങ്ങളുണ്ടായിട്ടില്ല. തങ്ങള്‍ നടത്തിയ എല്ലാ യാത്രകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും പോയ സ്ഥലങ്ങളിലെല്ലാം ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതേസമയം ഇനി സിങ്കപ്പൂരില്‍ പോകാന്‍ താത്പര്യമില്ലെന്നും നിഹാല്‍ പറയുന്നു.

Also Read: വള്ള സദ്യയ്‌ക്കെത്തിയ ദിലീപിന്റെ കൈയ്യിലെ സഞ്ചിയിൽ നിറയെ പണം; ഒപ്പം നടി പ്രേമിയും; കാരണം ഭർത്താവാണോ? ഉത്തരം തേടി ആരാധകർ

ഓരോ സ്ഥലങ്ങളിലെയും ഫുഡ് ട്രൈ ചെയ്യാന്‍ തനിക്ക് ഒത്തിരി ഇഷ്ടമാണ്. അവിടെയുള്ളവര്‍ കഴിക്കുന്ന ഫുഡ് താനും കഴിക്കാറുണ്ടെന്നും വിദേശത്ത് പോയിട്ട് തനിക്ക് ഇതുവരെ ഫുഡ് പോയിസണ്‍ ആയിട്ടില്ലെന്നും ഭക്ഷണം കാരണം പണി കിട്ടിയിട്ടില്ലെന്നും പക്ഷേ പനിയൊക്കെ വന്നിട്ടുണ്ടെന്നും നിഹാല്‍ പറയുന്നു.

Advertisement