നിമിഷ സജയന്‍ ഇനി ബെന്‍സ് എ ക്ലാസില്‍ പറക്കും! അവാര്‍ഡിന്റെ തിളക്കത്തിനിടെ പുത്തന്‍ വാഹനം സ്വന്തമാക്കി താരം

17

കൊച്ചി: ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിന് ഒപ്പം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ശ്രീജയായി എത്തി മലയാളികളുടെ നെഞ്ചില്‍ ചേക്കേറിയ നടിയാണ് നിമിഷ സജയന്‍.

Advertisements

ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല തുടങ്ങിയ ചിത്രങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്‍ചവച്ച നിമിഷ ഇപ്പോള്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‍കാരത്തിളക്കത്തിലുമാണ്.

ഈ സന്തോഷത്തിനിടയില്‍ താരം പുതിയ വാഹനം സ്വന്തമാക്കിയതാണ് വാഹനലോകത്തെയും സിനിമാ ലോകത്തെയും കൗതുക വാര്‍ത്ത.

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സിന്‍റെ സെഡാനായ എ ക്ലാസാണ് നിമിഷ സ്വന്തമാക്കിയത്. കൊച്ചിയിലെ രാജശ്രീ ബെന്‍സില്‍ നിന്നാണ് താരം ബെന്‍സ് എ ക്ലാസിന്‍റെ എ 200 ഡിസല്‍ വകഭേദം താരം സ്വന്തമാക്കിയത്.

2143 സിസി എഞ്ചിന്‍ കരുത്തുള്ള വാഹനം 300 എന്‍ എം ടോര്‍ഖും 136 ബിഎച്ച്പി കരുത്തും സൃഷ്‍ടിക്കും. ഏഴ് സ്‍പീഡാണ് ഡ്യുവല്‍ ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍. ഏകദേശം 28 ലക്ഷം രൂപയോളമാണ് വാഹനത്തിന്‍റെ കൊച്ചി എകസ്‍ ഷോറൂം വില.

Advertisement