ദേശീയ പുരസ്‌കാര ജേതാവ് ഒനിറിന്റെ സംവിധാനത്തിൽ നിമിഷ സജയൻ ബോളിവുഡിലേക്ക് ; കാത്തിരിപ്പോടെ ആരാധകർ

110

മലയാള സിനിമയിൽ ഇപ്പോൾ അറിയപ്പെടുന്ന അഭിനേത്രിയാണ് നിമിഷ സജയൻ. വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ഓരോ സിനിമകളിലും താരം അവതരിപ്പിച്ചത്. ആദ്യമായി അഭിനയിച്ച സിനിമക്ക് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെ അഭിനയിച്ചതിനാണ് അവാർഡ് ലഭിച്ചത്.

ഇതേ സിനിമക്ക് തന്നെ പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡും താരത്തിന് ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരോ കഥാപാത്രവും അതിന്റേതായ തൻമയത്വത്തോടെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

Advertisements

Read More

ലേഖയെ അടുത്തറിയുന്നവർ അത് തെറ്റാണെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട് ; ആളുകൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തുറന്ന് പറഞ്ഞ് ലേഖ ശ്രീകുമാർ

പഠന മേഖലയിലും താരത്തിന് തിളക്കമുണ്ട്. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം പഠിക്കുന്ന സമയത്താണ് കൊച്ചിയിലേക്ക് എത്തിയതും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയതും. ആദ്യ സിനിമ തന്നെ ഹിറ്റായത് താരത്തിന്റെ കരിയറിനെ നന്നായി സ്വാധീനിച്ചു.

ഒരു കുപ്രസിദ്ധ പയ്യൻ, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാൻഡ് അപ്പ്, ബഹാർ, ജിന്ന്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകൾ ആണ്. ഈയടുത്ത് റിലീസായ നായാട്ട്, വൺ തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്തത് ശ്രദ്ധേയമായ വേഷങ്ങളായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്യാറുണ്ട്. താരം ബോളിവുഡിലേക്കും എത്തുന്നു എന്ന പുതിയ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം.

Read More

ഇരട്ട സഹോദരിമാരെപ്പോലെ! നിത്യാദാസിന്റേയും മകൾ നൈനയുടേയും റീൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ദേശീയ പുരസ്‌കാര ജേതാവ് ഒനിർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ ആണ് താരം അഭിനയിക്കുന്നത് എന്നാണ് പുറത്തു വന്ന റിപ്പോർട്ട്. വി ആർ എന്നാണ് സിനിമയുടെ പേര് എന്നും ഒനിറിന്റെ തന്നെ ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടർച്ചയാണ് ഇത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങാനാണ് ആലോചന എന്നാണ് റിപ്പോർട്ടുകൾ. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന സിനിമയിലും താരം നായികയായി അഭിനയിക്കുന്നുണ്ട് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാലിക് ആണ് താരത്തിന്റെതായി ഉടൻ റിലീസ് ചെയ്യാനുള്ള മലയാള സിനിമ.

Advertisement