എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും വധൂവരന്മാരായി നിമ്മിയും അരുണ്‍ ഗോപനും, വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

288

ഒരുകാലത്ത് ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാര്‍ സിങ്ങര്‍. ഈ ഷോയിലെ മല്‍സരാര്‍ത്ഥിയായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് അരുണ്‍ ഗോപന്‍. ഐഡിയ സ്റ്റാര്‍ സിങ്ങറിന് പിന്നാലെ പിന്നണി ഗാനരംഗത്തും സജീവമായ അരുണ്‍ ഗോപന്‍ പെട്ടെന്ന് പ്രശസ്തന്‍ ആവുകയായിരുന്നു.

നിരവധി സൂപ്പര്‍ ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ ഒരുക്കിയും അരുണ്‍ ഗോപന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അരുണ്‍ ഗോപന്റെ ഭാര്യ നിമ്മി അരുണ്‍ ഗോപനും മലയാളികള്‍ക്ക് സുപരിചിതയാണ്. വിവിധ സ്റ്റേജ് പരിപാടികളുടെ അവതാരകയായും യൂട്യൂബ് വ്ളോഗറായും സജീവസാന്നിദ്ധ്യമാണ് നിമ്മിയും.

Advertisements

കോഴിക്കോട് സ്വദേശിയാണ് ഡോക്ടര്‍ അരുണ്‍. സംഗീത രംഗത്തും അരുണ്‍ വളരെയേറെ സജീവമാണ്. പിന്നണി ഗാനരംഗത്തും അരുണ്‍ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതാണ്. പിന്നണി ഗാനാലാപന രംഗത്ത് സജീവമായി മാറിയ ശേഷമാണ് അരുണ്‍ ഗോപന്‍ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്.

Also Read: പ്രഭാസും കൃതി സനോണും പ്രണയത്തില്‍, വൈറലായി ആ ഫോണ്‍കോള്‍, ആകാംഷയോടെ ആരാധകര്‍

ഇരുവരുടെയം വിവാഹവും കുഞ്ഞിന് ജന്മം കൊടുത്തതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ ഒരുമിച്ച് കവര്‍ സോംഗ് ചെയ്തും മറ്റുമൊക്കെ ജീവിതം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ഇരുവരും.

ജീവിതത്തിലൊരു വട്ടം മാത്രമേ ഇതുപോലൊരു വീഡിയോ ഞാന്‍ ഷൂട്ട് ചെയ്യുള്ളൂയെന്നും ഗോപുവിന് സര്‍പ്രൈസ് കൊടുക്കുന്നതിന് വേണ്ടിയാണ് താന്‍ നേരത്തെ എത്തിയതെന്നും നിമ്മി വീഡിയോയില്‍ പറയുന്നു. ‘ജീവിതത്തില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷമായ കല്യാണം വീണ്ടും റീക്രിയേറ്റ് ചെയ്യുകയാണ്.” നിമ്മി പറയുന്നു.

Also Read: പൃഥ്വിരാജിനെ കണ്ടിരിക്കാന്‍ നല്ല രസമാണ്, അദ്ദേഹത്തിന്റെ മാനറിസം കണ്ടുപഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, മനസ്സുതുറന്ന് ഹന്ന

” ശരിക്കും കല്യാണ ദിവസം ഒരുങ്ങിയതുപോലെ കല്യാണ സാരിയൊക്കെ ഉടുത്ത് നില്‍ക്കാനുള്ള പ്ലാനിലാണ് ഞാന്‍. ഈ ഫോട്ടോ ഷൂട്ടിനായി ആഭരണങ്ങളെല്ലാം പുതുതായി വാങ്ങുകയായിരുന്നു, ബ്രൈഡല്‍ ലുക്ക് റീക്രിയേറ്റ് ചെയ്യുമ്പോള്‍ എനിക്ക് ചെറിയ ടെന്‍ഷന്‍ ഉണ്ട്. ” നിമ്മി പറയുന്നു.

എന്റെ ജോലി ഇതായത് കൊണ്ട് ഇതുപോലെ ലുക്ക്‌സ് റീക്രിയേറ്റ് ചെയ്ത് വീഡിയോ എടുക്കാം ,എട്ടര വര്‍ഷത്തിന് ശേഷമാണ് ഞാന്‍ വീണ്ടും വധു ആയത്.” എന്നും നിമ്മി കൂട്ടിച്ചേര്‍ത്തു. അതേസമയം, നിമ്മിയെ വധുവിന്റെ വേഷത്തില്‍ കണ്ടതോടെ ആശ്ചര്യത്തോടെ മൂക്കത്ത് വിരല്‍ വെക്കുന്ന അരുണ്‍ ഗോപനെയാണ് വീഡിയോയില്‍ കാണുന്നത്.

പണ്ടത്തെ ഗോപുവായി മാറു്‌നനതിന് മുണ്ടും ജുബ്ബയും നിമ്മി അരുണ്‍ഗോപനും നല്‍കുന്നുണ്ട്. ഇരുവരും പുതിയ വിവാഹ ചിത്രങ്ങള്‍ ഇ്‌പ്പോള്‍ വൈറലായി മാറിയിരിക്കുയാണ്.

Advertisement