നിറവയറില്‍ സ്വന്തം സുജാത സെറ്റില്‍ സജീവമായി ചന്ദ്ര ലക്ഷ്മണ്‍; ഒമ്പതര മാസത്തിലും അഭിനയം വിടാത്ത താരത്തിന് സര്‍പ്രൈസ് ബേബി ഷവര്‍ ഒരുക്കി ടോഷും കിഷോര്‍ സത്യയും

492

ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയല്‍ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണന്‍. സീരിയല്‍ നടന്‍ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്ഡ വിവാഹം കഴിച്ചിരിക്കുന്നത്.

അതേ സമയം ആരാധകര്‍ക്ക് ഇടയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളില്‍ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണി ന്റേയും സീരിയല്‍ താരം ടോഷ് ക്രിസ്റ്റിയുടേയും വിവഹം.

Advertisements

തന്നെ മനസിലാക്കുന്ന, തന്റെ തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തില്‍ ആകുന്നതും.

ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. ഇപ്പോള്‍ സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേര്‍ന്നാണ്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇക്കഴിഞ്ഞ നവംബറില്‍ ഇരുവരും വിവാഹിതരായത്.

ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ചന്ദ്ര ലക്ഷ്മണ്‍. താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍മീഡിയയിലൂടെയാണ് ചന്ദ്ര ആരാധകരെ അറിയിച്ചത്. നിറവയറില്‍ നില്‍ക്കുന്ന ചന്ദ്രയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ നിറവയറില്‍ സ്വന്തം സുജാത സീരിയല്‍ സെറ്റില്‍ നില്‍ക്കുന്ന ചന്ദ്രയുടെ ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഒമ്പതര മാസത്തിലും സ്വന്തം സുജാത സീരിയലില്‍ ചന്ദ്ര ലക്ഷ്മണ്‍ സജീവമായി അഭിനയിക്കുകയാണ്. . ഫൈ റ്റ് സീനും ഹെവി റി സ് ക്കുള്ള സീനുകള്‍ പോലും നിറവയറും വെച്ച് ചന്ദ്ര ലക്ഷ്മണ്‍ പൂര്‍ത്തിയാക്കിയെന്നാണ് പറയുന്നത്.

ALSO READ- മാര്‍ക്കറ്റ് ഏരിയ പോലെ കിടന്ന സ്ഥലം ഒരു പൂങ്കാവനം ആക്കി മാറ്റിയവളാണ് അമൃതയെന്ന് ഗോപി സുന്ദര്‍; ആദ്യമായി ഗോപി സുന്ദര്‍ പ്രണയിനിക്ക് സമ്മാനിച്ചതെന്ത് എന്ന് അറിയുമോ?

അതേസമം, മറ്റേണിറ്റി ലീവിലേക്ക് കടക്കുന്ന ചന്ദ്ര ലക്ഷ്മണിന് ഭര്‍ത്താവ് ടോഷും സീരിയല്‍ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സര്‍പ്രൈസ് ബേബി ഷവറും ഒരുക്കിയിരുന്നു. പരിപാടി ആസൂത്രണം ചെയ്തത് ടോഷ് ക്രിസ്റ്റിയും കിഷോര്‍ സത്യയുമാണ്. അതേസമയം, തനിക്ക് കിട്ടിയ പ്രിയപ്പെട്ടവരുടെ സര്‍പ്രൈസില്‍ ചന്ദ്രയും അമ്പരക്കുന്നുണ്ട്.

അതേസമയം, ചന്ദ്ര ലീവെടുക്കും എന്നതിനാല്‍ തന്നെ സീരിയല്‍ സംപ്രേക്ഷണത്തിന് തടസമുണ്ടാകാതിരിക്കാന്‍ ചന്ദ്രയുടെ സീനുകളും എപ്പിസോഡുകളും നേരത്തെ ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട് അണിയറപ്രവര്‍ത്തകര്‍.

Advertisement