മാര്‍ക്കറ്റ് ഏരിയ പോലെ കിടന്ന സ്ഥലം ഒരു പൂങ്കാവനം ആക്കി മാറ്റിയവളാണ് അമൃതയെന്ന് ഗോപി സുന്ദര്‍; ആദ്യമായി ഗോപി സുന്ദര്‍ പ്രണയിനിക്ക് സമ്മാനിച്ചതെന്ത് എന്ന് അറിയുമോ?

1209

പ്രണയത്തിലാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് അമൃത സുരേഷും ഗോപി സുന്ദറും നേരിട്ടത്. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്നു പ്രമുഖ സംഗിത സംവിധായകന്‍ ഗോപി സുന്ദര്‍.

പിന്നാലെയാണ് ആ ബന്ധവും ഉപേക്ഷിച്ച് പിന്നണി ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലായത്. ഇരുവരും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ മുതല്‍ വലിയ വിമര്‍ശനങ്ങളാണ് താരങ്ങള്‍ നേരിട്ടത്. മുന്‍കാല ബന്ധങ്ങളുടെ പേരില്‍ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവര്‍ക്ക് എതിരെ രംഗത്ത് എത്തിയത്.

Advertisements

ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നേരത്തെ ഇരുവരുടെയും ആദ്യത്തെ ഓണാഘോഷവും പാപ്പുവിന്റെ പിറന്നാള്‍ ആഘോഷവും എല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

ഇപ്പോഴിതാ ഗോപി സുന്ദര്‍ അമൃതയെ അഭിനന്ദിച്ചുകൊണ്ട് പറയുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. തനിക്ക് അമൃത തന്ന സമ്മാനത്തെ കുറിച്ചാണ് ഗോപി സുന്ദര്‍ പറഞ്ഞിരിക്കുന്നത്. അമൃതയുടെ സമ്മാനം വിലയ്ക്ക് വാങ്ങാവുന്ന ഒന്നല്ല.

ഗോപി സുന്ദറിന്റെ സ്റ്റുഡിയോ അടിമുടി മാറ്റി കിടിലന്‍ മേയ്ക്ക്ഓവറാണ് അമൃത നല്‍കിയിരിക്കുന്നത്. യഅതുവരെയുണ്ടായിരുന്ന സ്റ്റുഡിയോയുടെ അവസ്ഥയും ഗോപി പറയുന്നുണ്ട്. മാര്‍ക്കറ്റ് ഏരിയ പോലെ കിടന്ന സ്ഥലം ഒരു പൂങ്കാവനം ആക്കി മാറ്റി എന്നാണ് ഗോപി സുന്ദറിന്റെ കമന്റ്.

ALSO READ- ഞാൻ ഒരു സാധാരണക്കാരനോ അതിൽ താഴെയോ ഉള്ള ആളായത് കൊണ്ടാണ് സാധാരണക്കാരുടെ സിനിമ ചെയ്യുന്നത്; അപ്പൻ സിനിമയിൽ തോറ്റുപോയി എന്ന് ഞാൻ പറയില്ല: ലിജോ ജോസ് പെല്ലിശ്ശേരി

ഇതിനിടെ, ഗോപി സുന്ദര്‍ അമൃതയ്ക്കു ആദ്യമായി കൊടുത്ത സമ്മാനം ഏതാണെന്നും ഒരു അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. ഒരു വസ്തു എന്ന നിലയില്‍ അമൃതയ്ക്കു ഗോപിയില്‍ നിന്നും ലഭിച്ചത് ഒരു മൂക്കുത്തിയായിരുന്നുവെന്നും പലരും ആ മൂക്കുത്തിയെക്കുറിച്ച് അഭിനന്ദിച്ചു എന്ന് അമൃതയും പറയുന്നുണ്ട്.

Advertisement