ഞാൻ ഒരു സാധാരണക്കാരനോ അതിൽ താഴെയോ ഉള്ള ആളായത് കൊണ്ടാണ് സാധാരണക്കാരുടെ സിനിമ ചെയ്യുന്നത്; അപ്പൻ സിനിമയിൽ തോറ്റുപോയി എന്ന് ഞാൻ പറയില്ല: ലിജോ ജോസ് പെല്ലിശ്ശേരി

653

മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങളുമായി നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. പുതുമുഖങ്ങളേയും യുവ നടൻമാരേയും ഒക്കെ നായകൻമാരാക്കി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയിരിക്കുന്നത്.

സൂപ്പർതാരങ്ങളെ വെച്ച് ഇതുവരേയും ലിജോ ജോസ് പെല്ലിശേരി സിനിമകൾ ഒരുക്കിയിരിന്നില്ല. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശേരി മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.

Advertisements

അതേസമയം, താരപുത്രന്മാർ തിളങ്ങുന്ന മലയാള സിനിമാലോകത്ത് ഇത്തരത്തിൽ അപ്പന്റെ സിനിമാ മോഹങ്ങൾക്ക് ഇരട്ടിയിലധികം നേട്ടം സമ്മാനിച്ച മകൻ കൂടിയാണ് ലിജോ. സംവിധായകന്റെ പിതാവ് നടൻ ജോസ് പല്ലിശേരിയും മലയാളികൾക്ക് സുപരിചിതനാണ്. സഹതാരമായി സിനിമയിൽ തിളങ്ങിയ അദ്ദേഹത്തിന് വേണ്ടത്ര സിനിമകളിൽ ശോഭിക്കാനായിരുന്നില്ല.

ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

നാടകമായിരുന്നു ജോസ് പെല്ലിശേരിയുടെ തട്ടകം. നിരവധി വേദികളിൽ തന്റെ അഭിനയ മികവ് കാണിച്ച ജോസ് പിന്നീട് സിബിമലയിൽ സംവിധാനം ചെയ്ത മാലയോഗം സിനിമയിലൂടെ മലയാള ചലച്ചിത്ര് ലോകത്തേക്ക് എത്തിയത്. ചാലക്കുടി സാരഥി തിയ്യേറ്റേഴ്‌സിന്റെ പാർട്ടണർ കൂടിയായിരുന്നു ജോസ്.

നടനായി തിളങ്ങിയ തിലകന്റെ സംവിധാനത്തിൽ ഒരു ഡസനിലധികം നാടകങ്ങൾ സാരഥി തിയ്യേറ്റേഴ്‌സ് നിർമ്മിച്ചിട്ടുണ്ട്. 1990-ൽ ആണ് പിന്നീട് ജോസ് വെള്ളിത്തിരയിലെത്തുന്നത്. അപ്പന് മികവുറ്റ വേഷങ്ങൾ ലഭിച്ചില്ലെങ്കിലും അദ്ദേഹം വലിയ ആളുതന്നെയാണ് എന്ന് ലിജോ ജോസ് പറയുന്നു.

ALSO READ- മലയാള സിനിമയിലെ ഒരു ബ്രാൻഡ് ആണ് മഞ്ജു വാര്യർ, എന്നിട്ടും അവർ പരാജയ സിനിമകൾ ചെയ്യുന്നുണ്ട്, നമിത പ്രമോദ് പറയുന്നു

തന്റെ അപ്പന് സിനിമ എന്നാൽ അവസാന തട്ടകം മാത്രമായിരുന്നു. അദ്ദേഹം കടന്നുവന്നതു നാടകത്തിന്റെ വഴിയിലൂടെയാണ്. അവിടെ അദ്ദേഹം വലിയ ആളു തന്നെയായിരുന്നു. തിലകൻ ചേട്ടനോടൊപ്പം തോളോടുതോൾ ചേർന്നാണു ജീവിച്ചത്. സിനിമയിൽ വലിയ ആളായില്ല എന്നു പറഞ്ഞേക്കാം, പക്ഷേ, അദ്ദേഹത്തിന്റ മേഖല അതല്ലായിരുന്നു എന്നതാണു സത്യം. ജീവിതാവസാനം വരെ എല്ലാ നിമിഷവും അപ്പൻ അതീവ സന്തോഷവാനായിരുന്നുവെന്നും ലിജോ ജോസ് പറയുന്നു.

എന്റെ സിനിമകളിൽ നിങ്ങൾ കാണുന്ന പോലത്തെ ഒരു അമ്മച്ചിയാണ് എനിക്കുള്ളത്. അപ്പന്റെ മരണം പോലും അമ്മയെ തളർത്തിയില്ലെന്നും വളരെ ബോൾഡായ ആളാണെന്നും ലിജോ ജോസ് പറയുന്നുണ്ട്.

അപ്പൻ പോയതോടെ എനിക്കു കാര്യമായ വരുമാനമില്ലാതിരുന്നിട്ടും കുടുംബത്തിന് വേണ്ടി അമ്മ എല്ലാം നേരിട്ടതു നെഞ്ചുറപ്പോടെയാണ്. സ്ത്രീകൾ പുരുഷന്മാരെക്കാൾ പെട്ടെന്നു തീരുമാനമെടുക്കുകയും അതു മിക്കപ്പോഴും ശരിയായിരിക്കുകയും ചെയ്യുമെന്നതാണ് എന്റെ അനുഭവമെന്നും ലിജോ പറയുന്നുണ്ട്.

ALSO READ-മമ്മൂട്ടിയും അൻവർ റഷീദും വീണ്ടും ഒന്നിക്കുന്നു, ഒപ്പം അമൽ നീരദും, ഒരുങ്ങുന്നത് മാസും കോമഡിയും ഇമോഷൻസും ചേർന്ന തകർപ്പൻ ചിത്രം, ആവേശത്തിൽ ആരാധകർ

നമ്മൾ എവിടെ ചവിട്ടി നിൽക്കുന്നുവെന്നതു തന്നെയാണു നമ്മുടെ ജോലിയുടെ വിജയം. താൻ സാധാരണക്കാരുടെ സിനിമകൾ ചെയ്യാൻ കാരണം ഞാൻ ഒരു സാധാരണക്കാരനോ അതിൽ താഴെയോ ഉള്ള ആളായത് കൊണ്ടാണെന്നും ഇന്നും പഴയ സൗഹൃദമോ ബന്ധമോ ഒന്നും കളഞ്ഞു യാത്ര ചെയ്യാൻ താൻ തയ്യാറല്ലെന്നും ലിജോ ജോസ് പറയുന്നുണ്ട്.

Advertisement