എന്റെ പ്രണയത്തിന് നിര്‍മ്മലിന്റെ സഹായം ഉണ്ടായില്ല, എന്നാല്‍ നിര്‍മ്മലിന്റെ പ്രണയ വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റില്‍ ഒപ്പം കിടന്നത് ഞാനായിരുന്നു: ഹരീഷ് കണാരന്‍

235

ടെലിവിഷന്‍ സ്‌ക്രീനിലും ബിഗക്‌സ്‌ക്രീനിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരങ്ങളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. ഇരുവരും കോഴിക്കോട് സ്വദേശികളും അടുത്ത സുഹൃത്തുക്കളാണ്. സ്‌റ്റേജ് ഷോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഇരുവരും ഇപ്പോള്‍ സിനിമയിലും സജീവമാണ്.

ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ നിര്‍മ്മലിന്റെ പ്രണയ വിവാഹത്തെ കുറിച്ച് പറയുകയാണ് ഹരീഷ്. ഒരു സിനിമയുടെ പ്രമോഷനിടെയാണ് ഹരീഷ് നിര്‍മ്മലിന്റെ പ്രണയത്തെ കുറിച്ച് പറയുന്നത്.

Advertisements

നിര്‍മ്മല്‍ പ്രണയിച്ചിരുന്ന അഞ്ജു എന്ന പെണ്‍കുട്ടിയെ സ്ഥിരമായി വിളിച്ച് കൊണ്ട് വരുന്നത് എന്റെ വീട്ടിലേക്കാണ്. ക്ലാസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങുന്ന അഞ്ജു നേരെ ഞങ്ങളുടെ വീട്ടിലേക്കാണ് വരുന്നത്. വൈകിട്ട് നാല് മണിക്ക് ശേഷം അവന്‍ അവളെ വീട്ടിലേക്ക് കൊണ്ടുവിടുന്നതാണ് പതിവ്.

ALSO READ- എന്റെ മകളെയും കൊണ്ട് ഞാന്‍ ഒരുപാട് ഓടിയതാണ്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; നീ തളരരുത്; കൂടെ ഞാനുണ്ട്; അന്ന് മനോജ് കെ ജയന്‍ പറഞ്ഞത് വെളിപ്പെടുത്തി ബാല

ഞാന്‍ വിവാഹിതനായ ശേഷമാണ് അവരുടെ വിവാഹം. എന്റെ പ്രണയത്തില്‍ നിര്‍മ്മലിന്റെ സഹായം ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടില്‍ അന്ന് ഞാനും ഭാര്യയും മാത്രമേയുള്ളൂ. അവര്‍ വന്ന് സംസാരിച്ചിരിക്കും, ഞങ്ങളൊന്നിച്ച് ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിക്കും അങ്ങനൊക്കെ ആയിരുന്നു.

ഒരിക്കല്‍ ഒരു പ്രോഗ്രാം കഴിഞ്ഞ് വരുന്ന സമയത്താണ് അവനോട് അവളെ വിളിച്ച് കൊണ്ടുവരാന്‍ ഞാന്‍ പറഞ്ഞത്.വീട്ടില്‍ പ്രശ്നമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പിറ്റേന്ന് രാവിലെ നിര്‍മ്മല്‍ അഞ്ജുവിനെ വിളിച്ചുകൊണ്ടു വന്നു.

ALSO READ- പെങ്ങളുടെ കല്ല്യാണം നടത്താന്‍ ഓടി നടന്ന് റാഫി; വണ്ടി ചെല്ലാത്ത ആ വീട്ടിലേക്ക് നടന്നെത്തി വലിയ തുക സമ്മാനിച്ച് മമ്മൂട്ടി; അനുഭവ കഥ പറഞ്ഞ് സംവിധായകന്‍

കൂടാതെ, എന്നോടും സന്ധ്യയോടും അങ്ങോട്ടേക്ക് ചെല്ലാനും പറഞ്ഞിരുന്നു. ഞങ്ങളെല്ലാവരും കൂടിയാണ് ആര്യസമാജത്തില്‍ വെച്ച് അവരുടെ വിവാഹം നടത്തി കൊടുത്തത്. ഇതൊന്നുമല്ലാതെ, അവരുടെ ഫസ്റ്റ് നൈറ്റില്‍ ഞാനാണ് അവന്റെ കൂടെ കിടന്നത്. അഞ്ജുവും എന്റെ ഭാര്യയും ഒന്നിച്ചാണ് കിടന്നത്. രണ്ട് ദിവസം അങ്ങനെയായിരുന്നു.

നിര്‍മ്മലിന്റെ വീട്ടിലായിരുന്നു അന്ന് കഴിഞ്ഞത്. അഞ്ജുവിന്റെ വീട്ടില്‍ നിന്നും ആരൊക്കെ വരുമെന്നും എന്തൊക്കെ പ്രശ്നമുണ്ടാവുമെന്നും അറിയില്ലല്ലോയെന്നും ഹരീഷ് പറയുന്നു.

Advertisement