മിഖായേല്‍ വെള്ളിയാഴ്ച എത്തും: ഞെട്ടിക്കാന്‍ അഥിതിയായി മമ്മുക്ക എത്തുമോ എന്ന ആകാംഷയില്‍ ആരാധകര്‍

18

നിവിന്‍ പോളി ഹനീഫ് അദേനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിഖായേല്‍ 18 ന് തീയറ്ററുകളില്‍ എത്തും.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് നിര്‍മാണം.

Advertisements

ഗ്രേറ്റ് ഫാദറി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍,തുടങ്ങി വമ്പന്‍താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

ഫാമിലി ക്രൈം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രത്തില്‍ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ഹനീഫ് അദേനി തന്നെയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.

ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മിക്കുന്നത്. വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. കൊച്ചിയും കോഴിക്കോടുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഉണ്ണി മുകുന്ദനാണ് വില്ലന്‍ വേഷത്തില്‍.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ വ്യക്തമാക്കുന്ന കാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തു വന്നിട്ടുണ്ട്. അതേ സമയം ചിത്രത്തില്‍ മമ്മൂട്ടി അതിതി വേഷത്തില്‍ എത്തുമെന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

അതേ സമയം ഇനി സസ്‌പെന്‍സായി മമ്മൂട്ടിയുടെ അതിഥി വേഷം ഉണ്ടാകുമോ എന്ന ആകാംഷയില്‍ ആണ് ആരാധകര്‍.

Advertisement