ഭയങ്കര മെയിൽ ഷോവനിസ്റ്റിക്കും അല്ല , അത്ര പാവവുമല്ല! നടൻ നിവിൻ പോളിയുടെ വൈബ് ഉള്ള ആളെ കെട്ടണം എന്ന പുതിയ ആഗ്രഹവുമായി നടി ഗായത്രി സുരേഷ്

71

പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ രംഗത്ത് വന്നതിന് ട്രോൾ പൂരം തന്നെയാണ് ഗായത്രി സുരേഷിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട തന്റെ പുതിയ ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് നടി. നടൻ നിവിൻ പോളിയുടെ വൈബ് ഉള്ള ആളെ കെട്ടണം എന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ് പറയുന്നത്.

നിവിൻ വളരെ കോമഡിയാണെന്നും താരം പറയുന്നു. ഒരുമിച്ചഭിനയിച്ച സഖാവ് എന്ന സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവങ്ങൾ നടി ഓർത്തെടുക്കുകയും ചെയ്തു. എസ്‌കേപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചില യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് താരം നിവിനോട് തോന്നിയ ക്രഷിനെ കുറിച്ച് പറഞ്ഞത്.

Advertisements

ALSO READ

ഞങ്ങൾക്ക് ഇരട്ടക്കുട്ടികളാണ്, ഇവളെ ഞാൻ എണ്ണ തേപ്പിച്ച് കുളിപ്പിച്ചു! എന്നൊക്കെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തമ്പ് നെയിലുകൾ നൽകുന്ന യൂട്യബേഴ്സിനെതിരെ പൊട്ടിത്തെറിച്ച് മൃദ്വ

‘നിവിൻ ഭയങ്കര കോമഡിയാണ്. അടിപൊളി മനുഷ്യനാണ്. കണ്ടാൽ തന്നെ അറിയാം നിവിൻ നല്ലൊരു മനുഷ്യനാണെന്ന്. പ്രണവിനെ കൂടാതെ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, നിവിൻ എന്നായിരുന്നു ഗായത്രിയുടെ ഉത്തരം.

നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്. ആ വൈബ് ഉള്ള ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. തട്ടത്തിൻ മറയത്ത് കണ്ടപ്പോൾ തൊട്ടേ അറിയാം അദ്ദേഹം നല്ലൊരു മനുള്യനാണെന്ന്.

ALSO READ

അനിയത്തിപ്രാവിലെ ആ ബൈക്ക് സ്വന്തമാക്കാൻ ബോണി ആവശ്യപ്പെട്ടത് കൊടുത്ത് ചാക്കോച്ചൻ !

എനിക്ക് നിയമത്തിൽ വിശ്വാസം ഉണ്ട്. അതുകൊണ്ട്, ലിവിങ് റിലേഷനെക്കാൾ വിവാഹ ജീവിതത്തോടാണ് താൽപര്യമെന്നും ഗായത്രി കൂട്ടിച്ചേർത്തു.

 

 

Advertisement