നല്ലൊരു നടനും അതിലുപരി നല്ലൊരു മനുഷ്യനും ആണ് നീ, എന്റെ ജീവിതത്തിലും നിന്നെ ലഭിച്ച ഞാൻ ഭാഗ്യവതിയാണെന്ന് രേഷ്മ ; നൂബിന് ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും

21591

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. സീരിയൽ വിശേഷങ്ങൾ എത്ര പറഞ്ഞാലും തീരുന്നതല്ല. ടി ആർപി റേറ്റിങ്ങിൽ ഒന്നാം നിരയിൽ സ്ഥാനം ഉറപ്പിച്ച പരമ്പര തുടങ്ങിട്ട് രണ്ടുവർഷത്തോളമായി. വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിൽ ചലച്ചിത്രതാരം മീര വാസുദേവാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

മീര സുമിത്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സുമിത്രയുടെ മക്കൾ ആണ് പ്രതീഷും, അനിരുദ്ധും, ശീതളും എല്ലാം. ഡോക്ടർ ആണ് അനിരുദ്ധും, അദ്ദേഹത്തിന്റെ ഭാര്യ അനന്യയും. പ്രതീഷ് ഗായകനാണ്, പ്രതീഷിന്റെ ഭാര്യ വേഷത്തിൽ എത്തുന്നത് നടി രേഷ്മയാണ്. നൂബിൻ ജോൺ ആണ് പ്രതീഷിനെ അതി ഗംഭീരമായി അവതരിപ്പിക്കുന്നത്.

Advertisements

പ്രതീഷിനു പിറന്നാൾ ദിനമാണ് സെപ്റ്റംബർ 25. നിരവധി താരങ്ങളും ആരാധകരും ആണ് നൂബിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയത്. രേഷ്മ, അമൃത നായർ. പാർവതി വിജയ്, ആതിര മാധവ് എന്നിവർ പങ്കിട്ട പോസ്റ്റുകൾ ആണ് കൂടുതൽ സന്തോഷം നിറയ്ക്കുന്നത്. സ്‌ക്രീനിൽ മാത്രമല്ല സ്‌ക്രീനിനു പുറത്തും അടുത്ത ബന്ധവും കാത്തുസൂക്ഷിക്കുന്നവർ ആണ് ഇവരെല്ലാം. നല്ലൊരു നടനും അതിലുപരി നല്ലൊരു മനുഷ്യനും ആണ് നീ.

ജന്മദിനാശംസകൾ ഡാ, എന്റെ ജീവിതത്തിൽ നിന്നെ നല്ലൊരു സുഹൃത്തായി ലഭിച്ച ഞാൻ ഭാഗ്യവതിയാണ് എന്ന് രേഷ്മ കുറിച്ചപ്പോൾ, സുന്ദരാ എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് അമൃത രംഗത്ത് വന്നത്. പഴയ ശീതളായി എത്തിയ പാർവതി വിജയിയും നൂബിന്റെ ചിത്രം പങ്കിട്ട് ആശംസകൾ നേരുകയുണ്ടായി.

മോഡലാകാനാണ് ആഗ്രഹിച്ചതെങ്കിലും അഭിനേതാവാനുള്ള അവസരമായിരുന്നു പ്രതീഷിന് ലഭിച്ചത്. മോഡലിംഗിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഇടയിലാണ് വിദേശത്തേക്ക് ജോലിക്കായി പ്രതീഷ് പോകുന്നത്. തിരിച്ച് വന്നപ്പോഴായിരുന്നു അഭിനയിക്കാനുള്ള അവസരം നൂബിന് ലഭിക്കുന്നത്.

നൂബിനും പ്രതീഷും തമ്മിൽ ചില സാമ്യങ്ങളുണ്ട്. അമ്മയെ പ്രാണനായി കരുതുന്ന, മുൻകോപിയായ കഥാപാത്രമാണ് പ്രതീഷ്. വീട്ടിൽ ഏറ്റവും അടുപ്പം അമ്മയോടാണ്. അഭിനയമേഖലയിൽ എത്തും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്ന ഒരാളല്ല താനെന്നും പ്രതീഷ് മുൻപ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.

സുഹൃത്തുവഴിയാണ് സീരിയൽ മേഖലയിലേക്ക് എത്തിയത്. സ്വാതി നക്ഷത്രം ചോതിക്ക് ശേഷമാണു കുടുംബവിളക്കിലേക്കുള്ള ക്ഷണം കിട്ടിയത്. അവസരങ്ങൾക്കായി തേടി അലയേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ഇനിയിപ്പോ ഭാവിയിൽ എങ്ങനെയാണു എന്ന് അറിയില്ല. എന്നാൽ സിനിമക്ക് വേണ്ടി നൂബിൻ അവസരങ്ങൾ തേടുന്നുണ്ട്. സിനിമയാണ് സ്വപ്നവും ലക്ഷ്യവും എന്നും നൂബിൻ ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്.

 

Advertisement