മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് യുവ കൃഷ്ണ. മനുവെന്ന നായകനെ അവതരിപ്പിച്ച് വരുന്ന യുവയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മൃദുല വിജയ്. ഇരുവരുടേയും വിവാഹം ഈയിടയ്ക്കാണ് കഴിഞ്ഞത്. ഒരേ പ്രൊഫഷൻ ആണെങ്കിലും തികച്ചും അറേഞ്ചഡ് ആയിരുന്നു ഇവരുടെ വിവാഹം എന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളും ഇരുവരും പങ്കിടാറുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. മൃദ്വ എന്ന യൂട്യൂബ് ചാനലുമുണ്ട് ഇവർക്ക്. യാത്രാ വിശേഷങ്ങളും കുടുംബത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെയായാണ് ഇവർ പറയാറുള്ളത്. മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ ചിത്രീകരണത്തിലേക്ക് ജോയിൻ ചെയ്തതിനെക്കുറിച്ച് യുവ പറഞ്ഞിരുന്നു. സീ കേരളത്തിലെ പൂക്കാലം വരവായിൽ അഭിനയിച്ച് വരികയാണ് മൃദുല. പരമ്പര ക്ലൈമാക്സിലേക്ക് കടക്കുകയാണെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.
ALSO READ
View this post on Instagram
വീണ്ടും പാലക്കാടേക്ക് പോവുന്നതിന്റെ വീഡിയോ മൃദുല പങ്കിട്ടിരുന്നു. പാലക്കാട് നിന്നും പകർത്തിയ ചിത്രമായിരുന്നു യുവ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഴുമ്പോൾ പിടിക്കാൻ ഞാൻ മാത്രമേ കാണൂയെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയത്. യുവയ്ക്കും അമ്മയ്ക്കുമൊപ്പം പുതിയ വീട്ടിലേക്ക് മാറിയതിന്റെ വീഡിയോ ഇരുവരും പങ്കിട്ടിരുന്നു. അമ്മൂമ്മ അമ്മയ്ക്ക് കൊടുത്ത സ്ഥലത്താണ് വീട് പണിതത്. അമ്മയായിരുന്നു വീട് പണികളെല്ലാം നോക്കി നടത്തിയത് എന്നെല്ലാം യുവ പറഞ്ഞിരുന്നു.
പാലുകാച്ചൽ കഴിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചതും അമ്മയായിരുന്നുവെന്നും യുവ വ്യക്തമാക്കിയിരുന്നു. അമ്മയുടെ സഹോദരങ്ങളാണ് വീടുകളാണ് തൊട്ടടുത്ത് തന്നെയുള്ളത്. തൊട്ടപ്പുറത്ത് തന്നെയായി ബന്ധുക്കളുള്ളതിനാൽ ഒറ്റയ്ക്കാണെന്നുള്ള തോന്നലുകളും അമ്മയ്ക്കില്ല. കലാകുടുംബമാണ് അമ്മയുടേത്. മിക്കവരും ഗായകരാണ്, നർത്തകരുമുണ്ട്.
അമ്മ മ്യൂസിക്, ഡാൻസ് ടീച്ചറായിരുന്നു. ഗൃഹപ്രവേശനം കളറാക്കാനായി പാടിത്തുടങ്ങിയതാണ് അന്ന്. ആ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായെന്നും യുവ നേരത്തെ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മൃദുലയും കുടുംബവും പുതിയ വീടിന്റെ പണി തുടങ്ങിക്കഴിഞ്ഞുവെന്നും തലസ്ഥാനത്തും ഒരു മേൽവിലാസം ഉണ്ടാവുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും യുവ പറഞ്ഞിരുന്നു.