സായ് പല്ലവി നാഗചൈതന്യ ചിത്രം ‘ലവ് സ്റ്റോറിയ്ക്ക് തീയ്യേറ്ററുകളിൽ വൻ വരവേൽപ്പ് ; ആദ്യ ദിനം തന്നെ 10 കോടി

36

സായ് പല്ലവിയും നാഗചൈതന്യയും ഒന്നിച്ച തെലുങ്ക് ചിത്രം ലവ് സ്റ്റോറിക്ക് തീയേറ്ററുകളിൽ വലിയ രീതിയിലുള്ള വരവേൽപ്പാണ് ലഭിയ്ക്കുന്നത്. സെപ്റ്റംബർ 24 ന് റിലീസ് ചെയ്ത ചിത്രം ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

ALSO READ

Advertisements

പ്രിവ്യൂ കണ്ട എനിക്ക് സിനിമ ഇഷ്ടമായില്ല, എങ്ങനെ മുതലാവുമെന്ന് ഞാൻ പ്രിയദർശനോട് ചോദിച്ചു : ഹിറ്റ് സിനിമയായ കിലുക്കത്തിന്റെ കളക്ഷനും, റൈറ്റ്‌സ് വിറ്റതും അന്നത്തെ റെക്കോർഡ്! കണക്കുകൾ തുറന്ന് പറഞ്ഞ് നിർമ്മാതാവ്

കോവിഡ് തരംഗത്തിന് ശേഷം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവേകുകയാണ്. അക്ഷയ് കുമാറിന്റെ ബോളിവുഡ് ചിത്രം ബെൽബോട്ടം, ഗോപിചന്ദിന്റെ തെലുങ്ക് സ്‌പോർട്‌സ് ആക്ഷൻ ചിത്രം സീട്ടിമാർ എന്നിവയ്ക്കും ബോക്‌സോഫീസിൽ വലിയ ഹിറ്റ് നേടാനായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിനിമയുടെ ഓൾ ഇന്ത്യ ഗ്രോസ് കലക്ഷൻ ഇതുവരെ 10 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. കൂടാതെ വീദേശത്ത് നിന്നും നല്ല പ്രതികരമങ്ങളാണ് കിട്ടുന്നത്

ശേഖർ കമൂലയാണ് ലവ് സ്റ്റാറി സംവിധാനം ചെയ്തത്. ആനന്ദ്, ഗോദാവരി, ഹാപ്പി ഡേയ്‌സ്, ഫിദ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ശേഖർ കമൂല.

ഈശ്വരി, ഉത്തേജ്, ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നാരായൺ ദാസ് കെ നരംഗും പുഷ്‌കർ റാം മോഹൻ റാവുവും ചേർന്നാണ് നിർമ്മാണം.

ALSO READ

അഞ്ജലി സാന്ത്വനത്തിൽ നിന്നും പിന്മാറുകയാണോയെന്ന് ആരാധകർ; സാന്ദ്വനത്തിലെ ആദ്യദിനം ഇന്നലെ കഴിഞ്ഞ പോലെ, സാന്ത്വനം ടീമിനും ചാനലിനും നന്ദി പറഞ്ഞ് ഗോപിക അനിൽ

സാമന്തയുമായുള്ള വിവാഹ മോചന വാർത്തയുമായി ബന്ധപ്പെട്ട് നാഗചൈതന്യ ഇപ്പോൾ വാർത്തകളിൽ ഇടംപിടിയ്ക്കാറുണ്ട്. അതിനിടയ്ക്കാണ് പുതിയ സിനിമയുടെ വിജയം താരത്തെ തേടിയെത്തുന്നത്.

Advertisement