ഒടിയന്റെ ക്ലൈമാക്സ് മരണമാസ്, ആരാധകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പെന്നും സാം സിഎസ്

14

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ചിത്രം ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകം. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് പ്രദര്‍ശനത്തിനെത്തുക. റിലീസിംഗ് തിയതി അടുക്കും തോറും ആരാധകരുടെ ആകാംഷയും പ്രതീക്ഷകളും വാനോളം ഉയരുകയാണ്.

Advertisements

ഇപ്പോഴിതാ ഒടിയന്റെ ക്ലൈമാക്സ് ആരാധകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ സാം സിഎസ്. വിക്രം വേദ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ സാം സി എസ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമോരുക്കന്നതിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്.

ഒടിയന്റെ ക്ലൈമാക്‌സ് ബിജിഎം ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍. മരണ മാസ്സ് ക്ലൈമാക്‌സ് ആണ് ഒടിയന്‍ ടീം ഒരുക്കിയിരിക്കുന്നത്. ആ ക്ലൈമാക്‌സിനു സംഗീതം ഒരുക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സ് ആയിരിക്കും ഒടിയന്റേത് സാം പറഞ്ഞു.

തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് സാം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സാം സി എസ് ഒരുക്കിയ ഒടിയന്‍ തീം മ്യൂസിക് ഇപ്പോള്‍ തന്നെ ഹിറ്റായി കഴിഞ്ഞു.

ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement