ഒടിയന് എട്ടിന്റെ പണികിട്ടി: ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍

48

മലയാളികള്‍ ഏറെ ആകാക്ഷയോടെ കാത്തിരുന്ന ‘ഒടിയന്‍’ ചിത്രത്തിന്റെ ഒടിയന്റെ എച് ഡി പ്രിന്റ് ടോറന്റിൽ. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. തമിള്‍ എംവി എന്ന വെബ്‌സൈറ്റിലാണ് സിനിമ അപലോഡ് ചെയ്തത്.

വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ഉടന്‍ ബ്‌ളോക്ക് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്റര്‍നെറ്റ് കമ്പനികള്‍, കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഒടിയന്‍ പുറത്തിറങ്ങും മുന്‍പ് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയത്. എന്നാല്‍ മുന്‍കരുതലെടുത്തിട്ടും ഒടിയന്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു.

Advertisements

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ദിനം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ചിത്രം റിലീസാകുന്നതിനു മുന്‍പ് മദ്രാസ് ഹൈക്കോടതി നിരവധി വെബ്‌സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.ലൈക പ്രൊഡക്ഷന്‍സിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഏകദേശം 12,564 അനധികൃത വെബ്‌സൈറ്റുകളുടെ പേര് ലൈക പ്രൊഡക്ഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പക്ഷെ മുന്‍കരുതലെടുത്തിട്ടും 2.0 യും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു

എന്നാൽ ഇന്ന് തൃശൂർ കൊടുങ്ങല്ലൂരിൽ ബി.ജെ.പി പ്രവർത്തകർ ഒടിയന്റെ പ്രദർശനം തടഞ്ഞു. കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ ടീയറ്ററില്‍ ഒടിയന്‍ സിനിമ പ്രദര്‍ശനം തുടരുന്നതിന് ഇടെയാണ് പ്രകടനമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിനിമ പകുതിക്ക് നിര്‍ത്തി തീയറ്റര്‍ പൂട്ടിച്ചത്.

സിനിമ പകുതിക്ക് നിര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ മോഹന്‍ലാല്‍ ഫാന്‍സ് മുദ്രാവാക്യം വിളിച്ചു പ്രതിഷധിച്ചു. തുടര്‍ന്ന് സ്ഥലത്ത് ബിജെപി പ്രവര്‍ത്തകരും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ ചെറിയ തോതിലുള്ള സംഘര്‍ഷവും ഉണ്ടായി.

സിനിമ ഓടിച്ചാല്‍ തീയറ്റര്‍ കത്തിക്കുമെന്നും സംഘപരിവാര്‍ ഭീഷണി മുഴക്കി. ഹർത്തലാണെങ്കിലും ഒടിയൻ പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. വളരെ മോശം പ്രതികരണമാണ് കൊട്ടിഘോഷിച്ച ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹര്‍ത്താലും ചിത്രത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ സിനിമയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും സംവിധാനത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്നാണ് പ്രധാന വിമര്‍ശനം. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മോനോന്റെ ഫേസ്ബുക്ക് പേജില്‍ പ്രേക്ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ചിത്രത്തില്‍ മഞ്ജു വാര്യരുടെ മാസ് ഡയലോഗ് ഉണ്ടെന്ന ശ്രീകുമാര്‍മേനോന്‍റെ പഴയ അഭിമുഖത്തിലെ പരാമര്‍ശത്തെ അടക്കം ആരാധകര്‍ ട്രോളുന്നുണ്ട്.

റിലീസിന് മുന്നേ ചിത്രം നൂറ് കോടി നേടിയതായി സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. പ്രതിഭയുടെ അഭിനേതാക്കളുടെ സംഗമമാണ് ഒടിയന്‍. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷയുണ്ടാകും. അത് സഫലീകരിക്കാന്‍ പറ്റുമോയെന്ന ആകാംക്ഷയുണ്ടെന്നും എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്.

മോഹന്‍ലാല്‍ അടക്കം ഇതൊരു ചെറിയ സിനിമയാണെന്ന് പറഞ്ഞപ്പോള്‍. ലോകസിനിമയ്ക്ക് മുന്നിലുള്ള മലയാളത്തിന്റെ മറുപടിയാണ് ഒടിയന്‍ എന്നും ദേവാസുരത്തിന് ആറാംതമ്പുരാനുണ്ടായ രാവണപ്രഭുവാണ് ഒടിയന്‍ എന്നൊക്കെയായിരുന്നു ശ്രീകുമാര്‍ മേനോന്റെ അവകാശവാദം.

എന്നാല്‍ ഒരു സാദാ പടമാണ് ഒടിയന്‍ എന്നും ചിത്രത്തിനെ അനാവശ്യ ഹൈപ്പ് നല്‍കുകയാണ് ശ്രീകുമാര്‍ മേനോന്‍ എന്നും ആരോപിച്ച് പ്രേക്ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ലോകം മുഴുവന്‍ 3004 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ 412 സ്‌ക്രീനുകളില്‍ ആണ് എത്തുന്നത്. കേരളത്തിന് പുറത്തു മുന്നൂറു സ്‌ക്രീനുകളില്‍ എത്തുന്ന ഈ ചിത്രം ഇന്ത്യക്കു പുറത്തു റിലീസ് ചെയ്യുന്നത് 2292 സ്‌ക്രീനുകളില്‍ ആയാണ്.

Advertisement