Home Entertainment

ഒടിയന്‍മാരെത്തി; കേരളത്തിലെ തിയെറ്ററുകള്‍ ഇനി മാണിക്യനൊപ്പം

39

മലയാളത്തിന്റ താരരാജാവ് മോഹന്‍ലാലിന്റെ ഒടിയന്‍റെ വരവിനായികുട്ടികൾ മുതൽ മുതിർന്നവർ വരെ ഒന്നടങ്കം കാത്തിരിക്കുകയാണ്.

Advertisements

ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഒടിയൻ പ്രതിമകൾ കേരളത്തിലെ എല്ലാ തിയെറ്ററുകളിലും സ്ഥാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

ഒടിയന്‍റെ പ്രതിമകൾ വിവിധ തിയെറ്ററുകളിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ചിത്രമാണ് സംവിധായകൻ ശ്രീകുമാർ മേനോൻ പങ്കുവച്ചിരിക്കുന്നത്.

ഒടിയൻ മാണിക്യൻ കേരളത്തിലെ വിവിധ തിയെറ്ററുകളിലേക്ക് എന്ന് കുറിപ്പോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം കൊച്ചി ലുലുമാളിലെ പിവിആറിലായിരുന്നു മോഹൻലാൽ പ്രതിമ അനാച്ഛാദനം ചെയ്തത്. ചിത്രം ഡിസംബർ 14 ന് തിയെറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Advertisement