ബോളിവുഡിൽ പിടിച്ച് നില്ക്കാൻ സിംഗിൾ ആയിരിക്കണം; എന്നെ തകർത്തത് ആ രണ്ട് ബന്ധങ്ങളാണ്; അമീഷ പട്ടേൽ

139

കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അമീഷ പട്ടേൽ. തുടർന്ന് വന്ന സിനിമയിലും താരം ശ്രദ്ധിക്കപ്പെട്ടെങ്കിലും, ചില സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോയി. 2006 ലെ അൻ കഹീ എന്ന ചിത്രത്തിലെ അഭിനയത്തിന് അമിഷക്ക് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. 2007 ൽ പ്രിയദർശൻ നിർമ്മിച്ച ഭൂൽ ഭുലൈയ്യ എന്ന് ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷമാണ് അമിഷ ചെയ്തത്.

സിനിമയിൽ നിന്ന് പിന്നീട് ഇടവേള എടുത്ത താരം പ്രതി ചേർക്കപ്പെട്ട ചെക്ക് കേസിന്റെ പേരിലാണ് ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നില്ക്കുന്നത്. ഇപ്പോഴിതാ ചെറിയൊരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് അമീഷ പട്ടേൽ. സൂപ്പർ ഹിറ്റായി മാറിയ ഗദ്ദാറിന്റെ രണ്ടാം ഭാഗമാണ് വരുന്നത്. സണ്ണി ഡിയോളാണ് ചിത്രത്തിലെ നായകൻ.

Advertisements

Also Read
മാഫിയ വരുന്നത് പോലെയാണ് മണി സെറ്റിലേക്ക് വരിക; എല്ലാവരും കൂടി ഒരുമിച്ചാണ് കിടക്കുക; മണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ച് ശ്രീകണ്ഠൻ

തന്റെ കരിയറിലെ ഒരു സമയം വരെ എല്ലാവരും തന്നെ കണ്ടിരുന്നത് ആവശ്യത്തിലധികം വിദ്യാഭ്യാസമുള്ള ആളായിട്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ, ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ”ഞാൻ എന്നും എല്ലാത്തിനേയം എതിർത്തിട്ടുണ്ട്. എന്റെ കുടുംബം ഞാൻ അമേരിക്കയിൽ പോകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.

അവർക്ക് കുടുംബക്കാരുള്ള ഇംഗ്ലണ്ടിൽ പോകണം എന്നായിരുന്നു. അതാകുമ്‌ബോൾ അവരുടെ ഒരു കണ്ണ് എന്റെ മേലുണ്ടാകും. പക്ഷെ ഞാൻ സമ്മതിച്ചില്ല. എനിക്ക് അമേരിക്കയിൽ പോകണമെന്നും സ്വന്തം ഇടം കണ്ടെത്തണമെന്നും പറഞ്ഞു. എ്‌ന്റെ ജീവിതത്തിലെ രണ്ട് പ്രണയ ബന്ധങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവുകളും ഈ ബന്ധങ്ങൾ തന്നെയാണ്. എന്റെ അഭിനയ ജീവിതത്തെ ഈ ബന്ധങ്ങൾ തകർത്തു.

Also Read
വിഘ്‌നേശിന് വാണിങ്ങുമായി സാക്ഷാൽ കിങ്ഖാൻ; സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്ന് താരം; ഭാര്യ വരുന്നത് പുതിയ അടവുകളുമായി

ബോളിവുഡിൽ പിടിച്ചു നിൽക്കാൻ സിംഗിൾ ആയിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് അമീഷ പറയുന്നത്. അത്തരത്തിലുള്ള നായികമാരെയായിരിക്കും പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. അല്ലെങ്കിൽ സൂപ്പർ താരത്തെ പ്രണയിക്കണം. എങ്കിൽ മാത്രമേ കരിയറിൽ ഗുണമുണ്ടാകൂ. നടനെ പ്രണയിച്ചാൽ അയാളുടെ കൂടെയുള്ള സിനിമകൾ ലഭിച്ചു കൊണ്ടിരിക്കും. എന്നാൽ താരത്തെ സംബന്ധിച്ച് ഇതൊന്നുമായിരുന്നില്ല സാഹചര്യമെന്നാണ് അമീഷ പറഞ്ഞത്.

Advertisement