ടെലിവിഷൻ അവതാരകയായി തുടങ്ങി; ഒരേയൊരു സിനിമയിലെ നായികാ കഥാപാത്രത്തിലൂടെ ഇന്നും ഓർക്കുന്ന പ്രിയപ്പെട്ട മുഖം; ചാക്കോച്ചന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

102

പ്രിയം എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ കുന്നിമണി കണ്ണഴകിൽ എന്ന പാട്ടും ആ സിനിമയും മലയാളികളുടെ ഓർമ്മയിൽ എക്കാലവും ഉണ്ടാകും എന്ന് നിസ്സംശയം പറയാം. കുഞ്ചോക്കോ ബോബൻ നായകനായി തിളങ്ങിയ പ്രിയം എന്ന സിനിമയിലെ ഓരോ പാട്ടും ഇന്നും മലയാളികളുടെ ചുണ്ടിൽ ഉണ്ട്. ചാക്കോച്ചന്റെ കൂടെ ഈ സിനിമയിൽ അഭിനയിച്ച സുന്ദരിയായ ആ നടിയെയും അങ്ങനെ ആർക്കും പെട്ടെന്ന് മറന്നു കളയാൻ കഴിയില്ല.

കൗതുകകരമായ ഒരു കാര്യം ആ നടി അഭിനയിച്ചത് ഒരേയൊരു സിനിമയിൽ മാത്രമായിരുന്നു എന്നുള്ളതാണ്. എന്നാൽ പ്രിയം എന്ന സിനിമയിലൂടെ ഇപ്പോഴും മലയാളികളുടെ ഓർമ്മയിൽ ആ മുഖം ഉണ്ട്. ദീപ നായർ എന്നാണ് ആ നായികയുടെ പേര് എന്ന് ഒട്ടുമിക്ക മലയാള സിനിമ പ്രേമികൾക്കും അറിയാം. കല്ല്യാണം കഴിഞ്ഞതാണോ? എന്നെ കണ്ടാൽ അങ്ങിനെ തോന്ന്വോ എന്ന് ചോദിയ്ക്കുന്ന ആ ഡയലോഗും ഇന്നും മലയാളിയുടെ നാവിൻ തുമ്പത്തുണ്ട്.

Advertisements

പ്രിയം എന്ന പേര് കേൾക്കുമ്പോൾ തന്നെ ഇവർ രണ്ടുപേരുടെയും മുഖമാണ് എല്ലാവർക്കും ഓർമ വരുന്നത്. സിനിമയിൽ ബെന്നി എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബൻ നമുക്ക് മുന്നിൽ എത്തിയത്. ആനിയെന്ന നായികയായി ദീപ നായരും തകർത്ത് അഭിനയിച്ചു. ആനി തന്റെ ബാല്യകാല സുഹൃത്തിനെ അന്വേഷിച്ചു പോകുകയും ഒടുവിൽ അവൾ തന്റെ കൂട്ടുകാരനെ കണ്ടെത്തുകയും ചെയ്യുന്നതാണ് കഥയുടെ പശ്ചാത്തല്. ക്ഷണക്കത്ത്, മയിൽപീലിക്കാവ്, സൂര്യമാനസം തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സാബ് ജോൺ ആയിരുന്നു പ്രിയം സിനിമയുടെയും തിരക്കഥ എഴുതിയത്.സിനിമയുടെ പശ്ചാത്തലം

ALSO READ- ഏറ്റവും മോശം സമയത്താണ് ജീവയെ കണ്ടുമുട്ടിയത്; അച്ഛനോടും അമ്മയോടും പറയാൻ പറ്റാത്ത കാര്യം ജീവയോട് പറഞ്ഞു, ആ കാര്യമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്, എന്ന് അപർണ തോമസ്

രണ്ടായിരത്തിൽ പുറത്തിറങ്ങിയ പ്രിയം എന്ന സിനിമ പ്രേക്ഷകർക്ക് ഇന്നും പ്രിയമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. ദീപ നായർ ആകെ ഈ ഒരു ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികൾക്ക് ഇപ്പോഴും നടിയെ മറക്കാൻ കഴിയില്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ ചാക്കോച്ചന്റെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കുന്ന ഈ നായികയ്ക്ക് അന്നും ഏറെ ആരാധകരുണ്ടായിരുന്നു. ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ ഉള്ള ഈ ചിത്രം ടെലിവിഷനിൽ വന്നാൽ ഇപ്പോഴും പ്രേക്ഷകർ വിടാതെ കാണും. ജഗതി ശ്രീകുമാർ, കനകലത, ഇന്ദ്രൻസ് പിന്നെ ഈ മൂന്നു കുട്ടികളും ചേർന്നു ചിരിപ്പിച്ചതിനു ഒരു കണക്കും ഇല്ല.

കുന്നിമണി കണ്ണഴകിൽ പനിനീർ പാടം കതിരണിയാൻ ഇതിലെ പോരുമോ, മിന്നാമിന്നി ഇത്തിരി പൊന്നെ മിന്നണതെല്ലാം പൊന്നല്ല, കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണ ചെമ്മാനം പട്ടു ചുറ്റിയ പാപ്പാത്തി പാട്ടൊരുക്ക് തുടങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ ഓരോരുത്തരുടേയും ഇഷ്ട ഗാനങ്ങളിൽ ഇടം നേടിയതാണ്. ബേർണി ഇഗ്നേഷ്യസ് ആയിരുന്നു സംഗീതം നൽകിയത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ അന്ന് സൂപ്പർ ഹിറ്റ് ആയിരുന്നു.

ALSO READ- ജോൺ ജിയോയ്ക്ക് മാംഗല്യം! ഭാവി വധുവിനൊപ്പം ബംബർ ചിരി വേദിയിലെത്തി താരം ചിരിയടക്കാനാകാതെ മഞ്ജുവും സാബുവും, അമിതാഭ് ബച്ചനും ജയ ബച്ചനും തന്നെയെന്ന് കമന്റ്

തിരുവനന്തപുരത്ത് എൻജിനീയറിങ് ബിരുദ സമയത്ത് ദീപ ടെലിവിഷൻ പരിപാടികളിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. ആ സമയത്താണ് സിനിമയിലേക്ക് അവസാനം ലഭിക്കുന്നത്. പ്രിയത്തിനു ശേഷം നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും നടി പഠനം മുന്നോട്ടു കൊണ്ടു പോകുന്നതിനായി എല്ലാം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പഠനം കഴിഞ്ഞതോടെ ഇൻഫോസിസിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിയിൽ പ്രവേശിക്കുകയും അതിനുശേഷം ഓസ്ട്രേലിയയിലുള്ള രാജീവ് നായർ എന്ന സോഫ്റ്റ്വെയർ എൻജിനീയറെ വിവാഹം ചെയ്യുകയും ചെയ്തു. ഇപ്പോൾ കുടുംബസമേതം ഓസ്ട്രേലിയയിൽ തന്നെ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദീപ നായർ.

രണ്ട് പെൺമക്കളുണ്ട് ഇരുവർക്കും. മാധവിയും ശ്രദ്ധയും. മക്കളും ആയിട്ടുള്ള ചിത്രം ഈ അടുത്ത കാലത്ത് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ എന്നാണ് ഭൂരിഭാഗം കമന്റുകളും.

Advertisement