ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത് ; തുടക്കകാരി എന്ന നിലയിൽ പലപ്രശ്‌നങ്ങളും നേരിട്ടു : ശ്രീലക്ഷ്മി ശ്രീകുമാർ

84

ചോക്ലേറ്റ് എന്ന സീരിയലിലൂടെയാണ് ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിച്ചത്. കാസ്റ്റിങ് കോളുകൾ വഴിയാണ് കിട്ടിയത്. ക്യാമറ എങ്ങനെയാണ് എന്നോ, എന്നൊന്നും അറിയാത്ത ഒരു കാലം ഉണ്ടായിരുന്നു.

ശരിക്കും ടിക് ടോക് വീഡിയോകൾ ചെയ്തതിലൂടെയാണ് ക്യാമറക്ക് മുൻപിൽ പോലും എത്തുന്നത്’, ഇന്ന് ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന കുടുംബവിളക്ക് പരമ്പരയിലെ പുതിയ ശീതളായി എത്തുന്ന ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വാക്കുകൾ ആണ് ഇത്.

Advertisements

ALSO READ

അങ്ങിനെ അല്ലിയുടെ ഫോട്ടോയ്ക്ക് പിന്നാലെ ശബ്ദവും പുറത്ത് വിട്ട് പൃഥ്വിരാജ് ; പിറന്നാൾ ആശംസകൾക്ക് എല്ലാവർക്കും നന്ദിപറഞ്ഞ് താരപുത്രി

അങ്ങനെ പറയാനുള്ള കാരണം മറ്റൊന്നുമല്ല, ശീതളായി അരങ്ങുവാണ അമൃത നായരിൽ നിന്നുമാണ് ശ്രീലക്ഷ്മി ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നത്. സീരിയൽ ടെലികാസ്റ്റ് ആകും മുൻപേ തന്നെ ശ്രീലക്ഷ്മിയെന്ന ശീതളിനെ മിനി സ്‌ക്രീൻ പ്രേക്ഷകർ അംഗീകരിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്. അതിന് മാധ്യമങ്ങളിലൂടെ നന്ദിയും താരം അറിയിച്ചു.

തുടക്കകാരി എന്ന നിലയിൽ ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട്. ക്യാമറയോ, അപ്പിയറൻസോ എന്തെന്നു പോലും അറിയാത്ത ഒരു സമയത്താണ് ഞാൻ അഭിനയ മേഖലയിലേക്ക് എത്തുന്നത്. ക്യാമറക്ക് മുൻപിൽ ഇതെങ്ങനെ ചെയ്യും എന്നോർത്തുള്ള ടെൻഷൻ വേറെ. എന്ത് ചെയ്താലും വഴക്ക് കിട്ടിയിട്ടുണ്ട് ഒരുപാട്. ആ ഒരു ബുദ്ധിമുട്ട് മാത്രമായിരുന്നു തുടക്കകാരി എന്ന നിലയിൽ ഫേസ് ചെയ്തിരിക്കുന്നത്.

അഭിനയമോഹം ഒന്ന് കൊണ്ടുമാത്രമാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ എന്റെ പ്രൊഫഷനും അത് തന്നെ ആക്കാൻ ആണ് തീരുമാനം. അഭിനയം പോലെ തന്നെ ഇഷ്ടമാണ് മോഡലിങ്ങും. ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ടായിരുന്നു. ഇത് രണ്ടും ഒരുമിച്ചു മുൻപോട്ട് കൊണ്ടുപോകണം എന്ന് തന്നെയാണ് ആഗ്രഹം എങ്കിലും, ഇപ്പൊ ഫോട്ടോഷൂട്ടിനായി സമയം കിട്ടുന്നില്ല.

ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത് എന്ന് പറയാം. ഒരു ഷോർട്ട് ഫിലിമോ, ആൽബമൊ ഒന്നും ചെയ്യാതെ തന്നെയാണ് ഞാൻ ആദ്യമായി ക്യമറക്ക് മുൻപിലേക്ക് എത്തുന്നതും. സോഷ്യൽ മീഡിയയിൽ ഒന്നും ആക്റ്റീവ് ആയിരുന്നില്ല. പിന്നെ ടിക് ടോക്ക് ഉള്ള സമയത്തു വീഡിയോസ് ചെയ്തിട്ടുണ്ട് പക്ഷേ റീച്ചോ ലൈക്കോ ഒന്നും കിട്ടിയിരുന്നില്ല. ഇരുനൂറോ മുന്നൂറോ ലൈക്‌സ് ആണ് കിട്ടിയത്. അപ്പോഴും എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെയാണ് സുഹൈലിനെ പരിചയപ്പെടുന്നതും സീരിയൽ എൻട്രിയെക്കുറിച്ച് ചിന്തിക്കുന്നതും. ശാലിനി എന്ന കഥാപാത്രത്തെയാണ് ആദ്യം ഏറ്റെടുത്തത്.

ALSO READ

സ്വവർഗാനുരാഗി ആണോ എന്ന് സംശയിച്ചു, കുഞ്ഞ് വേണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് ഡിമാൻഡും വെച്ചു; ഭാര്യ ട്വിങ്കിൾ ഖന്ന തന്നോട് ചെയതതിനെ കുറിച്ച് അക്ഷയ് കുമാർ

ചോക്ലേറ്റും കൂടത്തായിയും ആണ് ആദ്യം ചെയ്തുവന്ന കഥാപാത്രങ്ങൾ. ചോക്ലേറ്റിൽ സെക്കൻഡ് ഹീറോയിൻ ആയിട്ടാണ് എത്തിയത്. സുഹൈൽ വഴി കാസ്റ്റിങ് കോൾ മുഖാന്തിരം ആണ് പരമ്പരയിലേക്കുള്ള വഴി തുറന്നു കിട്ടിയത്. പിന്നെ കൂടത്തായി പരമ്പര ചെയ്തു. അതിൽ മല്ലികാമ്മയുടെ (മല്ലിക സുകുമാരൻ) മകൾ ആയിട്ടാണ് എത്തിയത്. നിലവിൽ കാണാകണ്മണിയും കുടുംബവിളക്കുമാണ് ചെയ്യുന്നത്. കാർത്തിക ദീപത്തിലും എത്തുന്നുണ്ട് എങ്കിലും പേഴ്‌സണൽ പ്രശ്‌നങ്ങൾ കൊണ്ടുതന്നെ പിന്മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന.

 

 

Advertisement