കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന സിനിമ ഒറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ തുടങ്ങിയിരിയ്ക്കുകയാണ്. സോഷ്യൽമീഡിയയിൽ സജീവമായ ചാക്കോച്ചൻതന്നെയാണ് ഇക്കാര്യം ഫോട്ടോയിലൂടെ അറിയിച്ചിരിക്കുന്നത്.
വാൾ ആർട്ട് എന്ന ക്യാപ്ഷ്യനോടുകൂടി ഫോട്ടോ പങ്കുവെച്ചാണ് ഫൈനൽ ഷെഡ്യൂളിന്റെ കാര്യം കുഞ്ചാക്കോ ബോബൻ പറഞ്ഞിരിക്കുന്നത്.
ALSO READ

ഈഷ റബ്ബ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ജാക്കി ഷറഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
25 വർഷങ്ങൾക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനവേളയിൽത്തന്നെ ഒറ്റ് ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഭരതൻ സംവിധാനം ചെയ്ത് 1996ൽ പ്രദർശനത്തിനെത്തിയ ദേവരാഗമാണ് അരവിന്ദ് സ്വാമി ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

ALSO READ
ഒറ്റിന്റെ ഛായാഗ്രാഹണം വിജയ് ആണ് നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. ചമയം റോണക്‌സ് സേവ്യർ. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം തുടങ്ങിയവരാണ്.









