നീലാകാശം പോലെ സുന്ദരിയായി പത്മപ്രിയ, യൂ ആർ എ വണ്ടർ വുമണെന്ന് ആരാധകർ ; വൈറലായി പത്മപ്രിയയുടെ പുതിയ ചിത്രങ്ങൾ

147

മമ്മൂട്ടിയുടെ നായികയായി കാഴ്ച എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പത്മ പ്രിയ. മികച്ച അഭിനേത്രി മാത്രമല്ല ഡാൻസറും കൂടിയാണ് താരം. കാഴ്ച എന്ന സിനിമക്ക് ശേഷം അമൃതം, രാജമാണിക്യം, വടക്കുംനാഥൻ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

ചെറിയ ഒരിടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് താരം. വണ്ടർ വുമൺ, ഒരു തെക്കൻ തല്ലു കേസ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

Advertisements

Also Read
2022 അവസാനിക്കാൻ ദിവസങ്ങൾ മാത്രം, പുരസ്‌കാര നിറവിൽ താര ദമ്പതികൾ

വെൻ ബീച്ചസ് കാൾസ് യൂ ആൻസർ എന്ന ക്യാപ്ഷനോടെയാണ് പത്മപ്രിയ പുതിയ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ബീച്ചിൽ വെച്ചാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. വലിയ മേക്കപ്പോ, ഹെവി ആഭരണങ്ങളോ താരം ധരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസവും പത്മ പ്രിയ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ത്രോ ബാക്ക് എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. അതേസമയം താരത്തിന്റെ കൂട്ടുക്കാരികളായ പാർവതി തിരുവോത്തും, സയനോരയും, രഞ്ജിനി ഹരിദാസുമെല്ലൊ ഫോട്ടോക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.

Also Read
കലാരംഗത്ത് നിന്ന് വിവാഹം വേണ്ട എന്ന് തീരുമാനിച്ചിരുന്നു, അമ്മയുടെ നിർബന്ധം കൊണ്ടാണ് 25 ആം വയസ്സിൽ വിവാഹത്തിന് സമ്മതിച്ചത്; മനസ്സ് തുറന്ന് വിന്ദുജ മേനോൻ

അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശമാണ് പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചത്. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് മലയാളത്തിലാണ് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത്. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ബംഗാളി,തമിഴ്,ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്‌

Advertisement