Home Entertainment Celebrities

പറയുന്ന പൈസ കിട്ടുന്നതിനാൽ മോശം കഥാപാത്രങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട് : സുരഭി ലക്ഷ്മി

95

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സുരഭി. മലയാളികൾക്ക് അഭിമാനമായി ദേശീയ പുരസ്‌കാരവും കേരളത്തിലെത്തിച്ചു. ഇപ്പോൾ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി സജീവമാണ് നടി.

സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ച് സുരഭി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ചില സമയങ്ങളിൽ താൻ ആവശ്യപ്പെടുന്ന പണം അണിയറപ്രവർത്തകർ പ്രതിഫലമായി തരുമെന്നതിനാൽ മോശം കഥാപാത്രങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തിൽ സുരഭി പറയുന്നത്.

Advertisements

ALSO READ

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികള് വീണ്ടും ഒത്ത് ചേർന്നപ്പോൾ ; അമ്മയുടെ ഭാഗ്യ ജോഡി ശങ്കറിനൊപ്പം പോസ് ചെയ്ത് കീർത്തി സുരേഷ്

സുരഭി ലക്ഷ്മിയുടെ വാക്കുകൾ, ‘ചില മാനദണ്ഡങ്ങൾ നോക്കിയാണ് ഞാൻ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. അതിലൊന്ന് പൈസ കിട്ടുന്നത് നോക്കിയാണ്. ചിലത് പൊട്ട സിനിമയാകാം. പക്ഷേ ചിലപ്പോൾ നല്ല പൈസ ലഭിക്കും. ചിലത് നല്ല ക്യാരക്ടർ ആയിരിക്കും പക്ഷെ പൈസ കുറവായിരിക്കും. ചിലത് നല്ല ടീമായിരിക്കും. അങ്ങനെ പല പല കാര്യങ്ങളുണ്ടാകാം. ചില പൊട്ട കാര്യക്ടറൊക്കെ അഭിനയിച്ച് വന്നാൽ തലവേദനയെടുക്കും. പക്ഷേ പറയുന്ന പൈസ കിട്ടുന്നതിനാൽ ചെയ്യുന്നതാണ്.

ലൊക്കേഷനിൽ ചെന്നാൽ പിന്നീട് അധികം വർത്തനമാനം പറയാൻ നിൽക്കില്ല. ഇഷ്ടപെടാത്ത രീതികളുണ്ടാകും. നമ്മൾ ഡയറക്ടർമാരുടെ ടൂൾസാണ് എന്ന് വിചാരിക്കണം. എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ പറയാൻ പോകാറില്ല. ബെറ്ററാക്കാനുള്ള സജഷൻഷിനെ കുറിച്ച് ചോദിക്കാറുണ്ട്. അവർ ഉദ്ദേശിക്കുന്നത് അങ്ങനെ നമുക്ക് മനസിലാകും. എങ്ങനെ വേണേലും ചെയ്യാവുന്നിടത്ത് ഇംപ്രവൈസ് ചെയ്ത് നന്നാക്കാൻ പറ്റും.’

ALSO READ

സത്യം പറഞ്ഞാൽ എനിക്ക് ചമ്മലായിരു്‌നനു, പക്ഷേ പ്രതീക്ഷിച്ച അത്ര ബോറായില്ല, ഇനി തുടരാനാണ് തീരുമാനം: അഞ്ജു ജോസഫ്

‘എക്സ്പ്ലോർ ചെയ്യാനാകും. പല കാര്യങ്ങളുമുണ്ട്. നമ്മളുടെ രാഷ്ട്രീയം മാത്രമായിരിക്കില്ല. എല്ലാത്തിനും പരുവപ്പെടും വിധമാണ് അത്. തീയേറ്ററിൽ നിന്ന് വന്നതിനാലാണ്. സംശയങ്ങളൊക്കെ സിനിമ തുടുങ്ങും മുമ്പ് തീർക്കും. ലൊക്കേഷനിൽ വന്നുള്ള കൺഫ്യൂഷൻ ഒഴിവാക്കാമല്ലോ.’ എനിക്ക് ഇത് മാത്രമെ ചെയ്യാൻ പറ്റൂ എന്ന് സെലക്ട് ചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ ഞാൻ നിൽക്കുന്നത് എന്നും സുരഭി കൂട്ടിച്ചേർത്തു.

 

Advertisement