നടി പാര്‍വതിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി

14

സോഷ്യല്‍മീഡിയയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി. ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല.

Advertisements

എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതായി പാര്‍വതി അറിയിച്ചിരുന്നു.

‘ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ സപ്പോര്‍ട്ട് എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍.

സ്‌നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും’ എന്ന് പാര്‍വ്വതി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പ്രളയത്തെ തുടര്‍ന്ന് പാര്‍വ്വതി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സജീവമായി.

പാര്‍വതി അന്നു പറഞ്ഞ ബ്രേക്ക് ആയിരിക്കും ഇതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ നടിയുടെ ഭാഗത്ത് നിന്ന ഒരു വിശദീകരണവും വന്നിട്ടില്ല.

Advertisement