പപ്പയുടെ വീഡിയോക്ക് താഴെ വന്ന മോശം കമന്റുകള്‍ അമ്മയെ ഒത്തിരി വേദനിപ്പിച്ചു, ഇങ്ങനെയൊക്കെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്, പൊട്ടിത്തെറിച്ച് പാര്‍വതി

372

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് മലയാളികളുടെ അമ്പിളിച്ചേട്ടന്‍ സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്.

ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത സ്വീകരിച്ചത്. ഇതിന് ശേഷം മമ്മൂട്ടി നായകനായി എത്തിയ സിബിഐ 5 ലും ജഗതി അഭിനയിച്ചു. 2012 മാര്‍ച്ച് മാസം മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്.

Advertisements

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അന്നുതൊട്ടിന്നോളം മഹാനടന്റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും കലാലോകവും. എന്നാല്‍ താരത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും നെഗറ്റീവ് കമന്റുകളും വരുന്നുണ്ട്.

Also Read: 66 വസ്സുകാരന്‍ നായകന്‍, 30ഓളം ചുംബന രംഗങ്ങള്‍, ശോഭിത ധൂലിപാലയ്‌ക്കൊപ്പമുള്ള സീനുകള്‍ ചെയ്യുമ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അനില്‍ കപൂര്‍ പറയുന്നു

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജഗതിയുടെ മകള്‍ പാര്‍വതി. പപ്പയ്‌ക്കൊപ്പമുല്‌ള ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ ഇട്ടാല്‍ താന്‍ ലൈക്കിനും കമന്റിനും വേണ്ടിയാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് കമന്റുകള്‍ എന്ന് പാര്‍വതി പറയുന്നു.

അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാന്‍ ആഗ്രഹിക്കുന്നുവരുണ്ട്. അത് കാണിക്കാന്‍ വേണ്ടിയാണ് താന്‍ ഫോട്ടോകള്‍ ഇടുന്നതെന്നും ഒരിക്കല്‍ ഒരു ഓണത്തിന് അമ്മ പപ്പയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോ ഇട്ടപ്പോള്‍ വളരെ മോശം കമന്റുകളാണ് വന്നതെന്നും പാര്‍വതി പറയുന്നു.

Also Read: സ്‌ഫോടനത്തില്‍ ആ വീട് തകര്‍ന്ന് തരിപ്പണമായി, മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്, വാരാപ്പുഴ സ്‌ഫോടനത്തിന്റെ ഞെട്ടല്‍മാറാതെ ധര്‍മ്മജന്‍

ഇങ്ങനെ മോശം കമന്റുകളിടാന്‍ എന്ത് അവകാശമാണ് അവര്‍ക്കുള്ളതെന്നും തനിക്ക് ഇതൊന്നും വലിയ പ്രശ്‌നമില്ല, പക്ഷേ ആ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ അമ്മയെ ഒത്തിരി വേദനിപ്പിച്ചെന്നും പാര്‍വതി പറയുന്നു.

Advertisement