12 വര്‍ഷമായി രണ്ട് പുരുഷന്മാര്‍ പിന്തുടരുന്നു, ജീവിക്കുന്നത് പേടിയോടെ; വെളിപ്പെടുത്തലുമായി പാര്‍വതി തിരുവോത്ത്

7212

മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. ഏറെ നാളത്തെ പരിശ്രമം കൊണ്ട് മികച്ച അഭിനേത്രി എന്ന് പേരെടുത്തതാണ് താരം. മലയാളത്തില്‍ ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് കന്നഡയിലും തമിഴിലും അഭിനയിച്ചു.

Advertisements

എന്നാല്‍ പാര്‍വതിക്ക് ഇടക്കാലത്ത് സിനിമയില്‍ ഒരിടവേള വന്നിരുന്നു. പിന്നീട് ധനുഷ് നായകനായ മരിയാനിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ബോള്‍ഡ് ആയ ക്യാരക്ടറുകളായി അഭിനയിയ്ക്കുന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ ബോള്‍ഡായി ഉറക്കെ വിളിച്ച് പറയാന്‍ താരം ശ്രമിയ്ക്കാറുണ്ട്.

Also Read; ഭാര്യയുടെ വിവാഹത്തിന് പോവേണ്ടി വന്ന ഭര്‍ത്താവ്, ഇതെങ്ങനെ സഹിക്കും, തന്റെ അവസ്ഥ വിവരിച്ച് ജിഷിന്‍

അതിന് ശേഷം ബാംഗ്ലൂര്‍ ഡേയ്‌സിലൂടെ മലയാളത്തിലേക്ക് വീണ്ടും സജീവമായ താരം ഇന്ന് മുന്‍നിരയിലാണ് നില്‍ക്കുന്നത്. ഇപ്പോഴിതാ തന്നെ വര്‍ഷങ്ങളായി പിന്തുടര്‍ന്ന് ശല്യം ചെയ്തുകൊണ്ടിരിക്കുന്ന രണ്ട് പുരുഷന്മാരെ കുറിച്ച് തുറന്ന് പറഞ്ഞുകയാണ് പാര്‍വതി.

12 വര്‍ഷമായി ഈ ശല്യം തുടരുകയാണെന്നും ഭയത്തില്‍ ജീവിക്കുന്നതിനാല്‍ കുറച്ച് കാലം മുമ്പ് വരെ തനിക്ക് ഇക്കാര്യം തുറന്നുപറയാന്‍ കഴിയില്ലായിരുന്നുവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. തന്റെ മേല്‍വിലാസം കണ്ടെത്തി വന്ന രണ്ട് പുരുഷന്മാര്‍ താനുമായി പ്രണയത്തിലാണെന്ന് പരത്തുമായിരുന്നുവെന്നും പാര്‍വതി പറയുന്നു.

Also Read; തന്റെ ശരീര സൗന്ദര്യത്തെ കുറിച്ച് നിത്യാ മേനോന് പറയാനുള്ളത് ഇതാണ്, അത്ഭുതത്തോടെ ആരാധകർ

അവര്‍ തന്നെ കൊല്ലുകയോ ദേഹത്ത് ആസിഡ് ഒഴിക്കുകയോ ചെയ്‌തേനെ. പേടി കൊണ്ട് പോലീസില്‍ ഇക്കാര്യം അറിയിച്ചിട്ടും ഫലം ഒന്നും ഉണ്ടായിട്ടില്ല. 12 വര്‍ഷത്തോളമായി പല രീതിയിലും തന്നെ ആക്രമിക്കുകയാണെന്നും സോഷ്യല്‍മീഡിയയിലടക്കം പലതും എഴുതി ചേര്‍ക്കുകയാണെന്നും ബ്ലോക്ക് ചെയ്തിട്ടൊന്നും രക്ഷ ഇല്ലെന്നും പാര്‍വതി പറയുന്നു.

Advertisement