ഭാര്യയുടെ വിവാഹത്തിന് പോവേണ്ടി വന്ന ഭര്‍ത്താവ്, ഇതെങ്ങനെ സഹിക്കും, തന്റെ അവസ്ഥ വിവരിച്ച് ജിഷിന്‍

377

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരീയലാണ് കന്യാദാനം. ഈ പരമ്പരയില്‍ അഭിനയിച്ചാണ് നടി ഐശ്വര്യ സുരേഷ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. ഇപ്പോഴിതാ താരം തന്റെ വിവാഹവിശേഷം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.

Advertisements

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഐശ്വര്യ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിഞ്ഞത്. വിവാഹ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Also Read: തന്റെ ശരീര സൗന്ദര്യത്തെ കുറിച്ച് നിത്യാ മേനോന് പറയാനുള്ളത് ഇതാണ്, അത്ഭുതത്തോടെ ആരാധകർ

കഴിഞ്ഞ ദിവസം ആയിരുന്നു ഐശ്വര്യയെ വ്യാസ് താലികെട്ടി സ്വന്തമാക്കിയത്. ഏറെ ആഡംബരത്തിലാണ് ഐശ്വര്യയുടെ വിവാഹം നടന്നിരിക്കുന്നത് എന്ന് ചിത്രങ്ങള്‍ തെളിയിക്കുന്നു.

കന്യാദാനം സീരിയലില്‍ ഐശ്വര്യയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത് നടന്‍ ജിഷിനായിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇപ്പോള്‍ ഐശ്വര്യയും ജിഷിനും. അതുകൊണ്ടുതന്നെ ഐശ്വര്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജിഷിനും എത്തിയിരുന്നു.

Also Read: മോഹൻലാൽ താടിയെടുക്കുന്നു, ഒടിയന് ശേഷം സ്ഥിരമായി വെച്ച താടി താരം എടുക്കുന്നത് സൂപ്പർ സംവിധായകന്റെ ചിത്രത്തിന് വേണ്ടി, സന്തോഷം കൊണ്ട് മതിമറന്ന് ആരാധകർ

ഇപ്പോഴിതാ ജിഷിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഐശ്വര്യയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പോസ്റ്റ്. ഭാര്യയുടെ വിവാഹത്തിന് പോയ ഭര്‍ത്താവ് എന്ന അടിക്കുറിപ്പോടെ ഐശ്വര്യയുടെ വിവാഹത്തിന്റെ ചിത്രം പങ്കുവെച്ച് ആശംസകള്‍ നേരുകയായിരുന്നു ജിഷിന്‍. നിരവധി പേരാണ് ഐശ്വര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

Advertisement