മോഹൻലാൽ താടിയെടുക്കുന്നു, ഒടിയന് ശേഷം സ്ഥിരമായി വെച്ച താടി താരം എടുക്കുന്നത് സൂപ്പർ സംവിധായകന്റെ ചിത്രത്തിന് വേണ്ടി, സന്തോഷം കൊണ്ട് മതിമറന്ന് ആരാധകർ

3066

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സർവ്വകാല ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നാണ് സ്ഫടികം എന്ന സിനിമ. 1995 ൽ പുറത്തിറങ്ങിയ ഈ സൂപ്പർ ചിത്രത്തിൽ ആടുതോമ എന്ന കഥാപാത്രമായി അക്ഷാരാർത്ഥത്തിൽ മോഹൻലാൽ മലയാളികളെ ഞെട്ടിക്കുക ആയിരുന്നു.

മോഹൻലാലിന് പിന്നാലെ തിലകനും നെടുമുടി വേണുവും രാജൻപി ദേവും ഉർവ്വശിയും ചിപ്പിയും കെപിഎസി ലളിതയും സ്ഫടികം ജോർജും എല്ലാം മൽസരിച്ച് അഭിനയിച്ച ഈ ചിത്രം ഈപ്പോൾ ടിവിയിൽ വന്നാൽ മലയാളികൾ ഒറ്റയിരിപ്പിൽ കണ്ടുതീർക്കുന്ന ഒന്നാണ്. ഭദ്രൻ മാട്ടേൽ ആയിരുന്നു മോഹൻലാലിന്റെ ഈ തകർപ്പൻ ഹിറ്റ് ഒരുക്കിയത്.

Advertisements

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഭദ്രൻ മാട്ടേലും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് പുറത്തുവരുന്നത്. ഒരഭിമുഖത്തിൽ കൂടി ഭദ്രൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ താടിയെടുക്കുമെന്നും അദ്ദേഹം ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read
താൻ മറ്റവന്റെ ആളല്ലേ, അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ, അന്ന് ആ സൂപ്പർ ചിത്രത്തിൽ മോഹൻലാന് ഒപ്പം അഭിനയിക്കാൻ വിളിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത് വെളിപ്പെടുത്തി അസോസിയേറ്റ് ഡയറക്ടർ

മൂന്ന് നാല് സിനിമകൾ തന്റെ മനസിൽ ഉണ്ട്, അതിലൊന്ന് മോഹൻലാലിന് ഒപ്പമാണ്. നിലവിലുള്ള രൂപത്തിൽ ആയിരിക്കില്ല മോഹൻലാൽ ആ ചിത്രത്തിൽ എത്തുക എന്ന് ഭദ്രൻ പറഞ്ഞു. നിലവിലെ മോഹൻലാലിനെ കണ്ട് പ്രേക്ഷകർക്ക് മടുത്തില്ലേ എന്നും അദ്ദേഹം ചോദിച്ചു.

നാല് വർഷത്തിൽ ഏറെയായി ചർച്ച തുടങ്ങിയ സിനിമയാണിത് എന്നും പാൻ ഇന്ത്യൻ ലെവലിൽ ആയിരിക്കും ഇതൊരുങ്ങുക എന്നും ഭദ്രൻ പറയുന്നു. അതേ സമയം ഈ അടുത്ത കാലത്തായി മോഹൻലാൽ താടിയുള്ള ഗെറ്റപ്പിലാണ് സിനിമകളിൽ അഭിനയിക്കുന്നത് എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.

ശ്രീകുമാർ മേനോൻ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ ഒടിയന് ശേഷം ഇറങ്ങിയ ഒട്ടുമിക്ക എല്ലാ സിനിമകളിലും താടിയോ ടെയാണ് മോഹൻലാൽ അഭിനയിച്ചത്. ഇതിനിടെ 2019 ൽ പുറത്തിറങ്ങിയ ഇട്ടിമാണിയിലും 2020ൽ പുറത്തിറങ്ങിയ ബിഗ്ബ്രദറിലും മോഹൻലാലിന് താടി ഇല്ലായിരുന്നും എങ്കിലും ഈ രണ്ട് ചിത്രങ്ങളും ഒടിയന് ഒപ്പം ചിത്രീകരണം നടന്നവ ആയിരുന്നു.

മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ൽ ജോർജ് കുട്ടിയെ വീണ്ടും അവതരിപ്പിച്ചപ്പോൾ കഥാപാത്രത്തിന് താടി ഉണ്ടായിരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതേ പോലെ ജീത്തു ജോസഫിന്റെ ട്വൽത്ത് മാനിൽ മോഹൻലാൽ അവതരിപ്പിച്ചത് സസ്‌പെൻഷനിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ ആയിരുന്നു.

ഈ കഥാപാത്രത്തിന് താടിയുണ്ടായിരുന്നു എന്നതും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായി. പിന്നീട് ആറാട്ട്, മോൺസ്റ്റർ, എലോൺ, ഓളവും തീരവും തുടങ്ങിയ സിനിമകളിൽ എല്ലാം മോഹൻലാൽ താടി വെച്ചാണ് അഭിനയിച്ചിരിക്കുന്നത്.

Also Read
പാട്ട് ചെയ്ത് കേള്‍പ്പിച്ചു കൊടുത്താല്‍ നസ്രിയ അയ്യേ എന്ന് പറയും; ഉത്തരയാണ് ഏറ്റവും വലിയ വിമര്‍ശക എന്ന് സുഷിന്‍ ശ്യാം

ഇപ്പോഴിതാ മോഹൻലാൽ താടിയെടുക്കുന്നു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹൻലാൽ താടിയില്ലാതെ ആയിരിക്കും എന്നും ചില സൂചനകൾ ഉണ്ട്.

മലക്കോട്ട വാലിബൻ’ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നതെന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹൻലാൽ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. അതേ സമയം ഉടയോൻ ആയിരുന്നു മോഹൻലാലും ഭദ്രനും ഒന്നിച്ച അവസാന ചിത്രം. ഈ ചിത്രത്തിന് പക്ഷേ സ്ഫടികത്തിന്റെ വിജയം ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

Advertisement