പാട്ട് ചെയ്ത് കേള്‍പ്പിച്ചു കൊടുത്താല്‍ നസ്രിയ അയ്യേ എന്ന് പറയും; ഉത്തരയാണ് ഏറ്റവും വലിയ വിമര്‍ശക എന്ന് സുഷിന്‍ ശ്യാം

105

കുറഞ്ഞകാലം കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംഗീതജ്ഞനാണ് സുഷിന്‍ ശ്യാം. ബിജിഎം കൊണ്ടും വ്യത്യസ്തമായ പാട്ടുകള്‍ കൊണ്ടും ഊ ചെറുപ്പക്കാരന്‍ മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ താന്‍ ഒരു പാട്ട് കംപോസ് ചെയ്ത് കഴിഞ്ഞാല്‍ ആരെയാണ് കേള്‍പ്പിക്കുക എന്നും അവരുടെ പ്രതികരണം എത്ര വ്യത്യസ്തം ആയിരിക്കുമെന്നും വെളിപ്പെടുത്തുകയാണ് താരം.

Advertisements

തന്റെ ജീവിത പങ്കാളിയായ ഉത്തരയാണ് ആദ്യം പാട്ടുകേള്‍ക്കു എന്നും വലിയ വിമര്‍ശകയാണ് ഉത്തരയെന്നും സുഷിന്‍ പറയുന്നു. തന്റെ ഏറ്റവും വലിയ വിമര്‍ശകയാണ് ഉത്തര. പാട്ട് സംവിധായകന് അയക്കുന്നതിന് മുമ്പ് കമ്പോസ് ചെയ്ത് ഉത്തരയെ കേള്‍പ്പിക്കും.

ഒരു പാട്ട് കമ്പോസ് ചെയ്തിട്ട് ചിലപ്പോള്‍ ആദ്യം കേള്‍ക്കുന്നത് എന്റെ പാര്‍ട്ട്ണര്‍ ഉത്തരയാണ്. ഉത്തരയാണ് ആദ്യം അഭിപ്രായം പറയുന്ന ആളെന്ന് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സുഷിന്‍ പറഞ്ഞു.

ALSO READ- എത്ര തവണ പറഞ്ഞിട്ടും മീനയ്ക്ക് അത് മനസിലായില്ല; മീനയെ കുറ്റം പറയുകയല്ല, ഞാന്‍ പറഞ്ഞത് മനസിലാക്കിയില്ല: ജീത്തു ജോസഫ്

ഇത് അയക്കണോ എന്നാണ് താന്‍ ഉത്തരയോട് ചോദിക്കുക. പാട്ട് കേള്‍ക്കുമ്പോഴുള്ള അവളുടെ എക്സ്പ്രഷനൊക്കെ നോക്കും. അവളാണ് അത്യാവശ്യം നല്ല ക്രിട്ടിക്ക് എന്ന് പറയാവുന്ന ആളെന്നും സുഷിന്‍ പറയുന്നു.

അതേസമയം, അവള്‍ കേട്ട് വര്‍ക്കായിട്ടുണ്ടെങ്കില്‍ ചേച്ചിയെ കേള്‍പ്പിക്കും. കുറച്ച് കൂടി കൊമേഴ്സ്യലി പാട്ട് വര്‍ക്കാവുമോ എന്നത് ചേച്ചിയാണ് പറയുക. അവള്‍ക്ക് ഓക്കെയാണെങ്കില്‍ കൊമേഴ്സ്യലി ഒക്കെയാവും എന്നൊരു സാധനമുണ്ടെന്നും സുഷിന്‍ പറയുന്നു.

അതേസമയം സുഹൃത്തുക്കളുടെ പ്രതികരണത്തെ കുറിച്ചും സുഷിന്‍ പറയുന്നുണ്ട്. ‘അഭിപ്രായം പറയുന്ന ഫ്രണ്ട്സുണ്ട്. ചിലപ്പോള്‍ നസ്രിയയെ കേള്‍പ്പിക്കും. നസ്രിയ അയ്യേ എന്ന് പറഞ്ഞ് പുച്ഛിക്കും. അവള്‍ ഭയങ്കര സ്ട്രെയ്റ്റ് ഓണ്‍ ഫേസ് ക്രിട്ടിക്കാണ്. അങ്ങനെ കുറച്ച് ഫ്രണ്ട്സുണ്ട്’- എന്ന് സംഗീത സംവിധായകന്‍ പറയുന്നു.

ALSO READ-എത്ര തവണ പറഞ്ഞിട്ടും മീനയ്ക്ക് അത് മനസിലായില്ല; മീനയെ കുറ്റം പറയുകയല്ല, ഞാന്‍ പറഞ്ഞത് മനസിലാക്കിയില്ല: ജീത്തു ജോസഫ്

സുഷിന്‍ സംഗീതം ചെയ്ത രോമാഞ്ചമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് സുഷിന്‍. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്.

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ് എന്നിവരാണ് സിനിമയില്‍ വേഷമിട്ടിരിക്കുന്നത്.

Advertisement