താൻ മറ്റവന്റെ ആളല്ലേ, അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ, അന്ന് ആ സൂപ്പർ ചിത്രത്തിൽ മോഹൻലാന് ഒപ്പം അഭിനയിക്കാൻ വിളിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത് വെളിപ്പെടുത്തി അസോസിയേറ്റ് ഡയറക്ടർ

2122

ഏതാണ്ട് 40, 50 വർഷങ്ങളായി സിനിമാ അഭിനയ രംഗത്ത് സജീവമായി നിലനിൽക്കുന്ന മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളായി മാറിയ താരചക്രവർത്തിമാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് ഇവർ മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.

വർഷങ്ങളായി മലായള സിനിമയിടെ നെടുതൂണുകളായി നിൽക്കുന്ന ഇവരുടെ സൗഹൃദവും മാതൃകാപരമണ്. ഓരോ പുതിയ സിനിമകൾക്കും ഒപ്പം ആരാധകർ തമ്മിൽ അടിക്കുമ്പോഴും ഇരു താരങ്ങളും തമ്മിലുള്ള സൗഹൃദം മറ്റു ഭാഷകളിലെ സൂപ്പർസ്റ്റാറുകൾക്ക് വകരെ അനുകരണീയമാണ്.

Advertisements

അതേ സമയം ഒരേ ഇൻഡസ്ട്രിയിലെ രണ്ട് സൂപ്പർ താരങ്ങൾ ആയിട്ടും മമ്മൂട്ടിയും മോഹൻലാലും ആദ്യകാലത്ത് 60 ൽ അധികം സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറെ ആഘോഷിക്കപ്പെട്ട സിനിമയാണ് ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ.

Also Read
അതല്ല സത്യം, അത് ശരിയല്ല, ഞാൻ പറഞ്ഞത് ചിലപ്പോൾ തെറ്റി കേട്ടതാകാം, പലരും പലതും ഭാവനയിൽ നിന്നും മെനഞ്ഞെടുക്കുകയാണ്: ഒടുവിൽ സത്യം വെളിപ്പെടുത്തി എലിസബത്ത്

തൊണ്ണൂറു ശതമാനവും ട്രെയിനിന് ഉള്ളിൽ ചിത്രീകരിച്ച ഈ സിനിമയിൽ മമ്മൂട്ടി സൂപ്പർസ്റ്റാർ മമ്മൂട്ടിയായി തന്നെയാണ് അഭിനയിച്ചിരുന്നത്. മോഹൻലാൽ ആണ് ടോണി കുരിശിങ്കൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് എങ്കിലും മമ്മൂട്ടിയുടെ കഥാപാത്രത്തിനും ഏറെ പ്രസക്തി ഉള്ളതായിരുന്നു ഈ സിനിമ.

അതേ സമയം നമ്പർ 20 മദ്രാസ് മെയിലിൽ അഭിനയിക്കാൻ മമ്മൂട്ടിയെ വിളിച്ചത് മോഹൻലാൽ തന്നെയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാ താരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താൽ നന്നായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.

അസോസിയേറ്റ് ഡയറക്ടർ വാസുദേവൻ ഗോവിന്ദൻ കുട്ടിയാണ് പഴയൊരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
മമ്മൂട്ടിയുടെ അടുത്തു പോയി താൻ കഥ പറഞ്ഞതിനെ കുറിച്ചും വാസുദേവൻ ഗോവിന്ദൻകുട്ടി വിവരിക്കുന്നു. ഞാൻ മമ്മൂക്കയോട് കഥ പറഞ്ഞു.

താൻ മറ്റവന്റെ ആളല്ലേ അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ എന്നൊക്കെ മമ്മൂക്ക എന്നോട് ചോദിച്ചു. ഞാൻ മോഹൻലാലിന്റെ ആളാണ് എന്നു പറഞ്ഞായിരുന്നു മമ്മൂക്കയുടെ ആ ചോദ്യം. അങ്ങനെയല്ല, നല്ല കഥാപാത്രമാണ് എന്നെല്ലാം ഞാൻ മമ്മൂക്കയോട് പറഞ്ഞു.

Also Read
പാട്ട് ചെയ്ത് കേള്‍പ്പിച്ചു കൊടുത്താല്‍ നസ്രിയ അയ്യേ എന്ന് പറയും; ഉത്തരയാണ് ഏറ്റവും വലിയ വിമര്‍ശക എന്ന് സുഷിന്‍ ശ്യാം

ജോഷിയും വിളിച്ച് മമ്മൂക്കയോട് സംസാരിച്ചു. വിളിച്ചുവരുത്തി തരംതാഴ്ത്തി കളയരുത് എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. നല്ല ക്യാരക്ടറാണ്, മമ്മൂക്ക ചെയ്യണം എന്നു പറഞ്ഞ് ഒടുവിൽ ലാലും വിളിച്ചു. തിരക്കഥ വായിച്ച ശേഷമാണ് മമ്മൂക്ക ഓക്കെ പറഞ്ഞത്. അതേ സമയം സിനിമയുടെ സെറ്റിൽ മമ്മൂക്കയും ലാലും വളരെ ജോളി ആയിരുന്നു എന്നും വാസുദേവൻ വ്യക്തമാക്കുന്നു.

Advertisement