ലുലുമാളിൽ പർദ്ദയിട്ട് കറങ്ങി നടന്നപ്പോൾ എതിരെ വന്നയാൾ തന്നോട് പറഞ്ഞത് കേട്ട് ഞെട്ടിപോയി, ഹണി റോസിന്റെ വെളിപ്പെടുത്തൽ

845

ഏതാണ്ട് 18 വർഷത്തോളമായി മാലയാള സിനിമയിൽ നായികയായും സഹനടിയായും എല്ലാം തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ 2005 ൽ ആണ് താരം മലയാള സിനിമയിലേക്ക് കടന്നു വന്നത്.

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങള്ടക്ക് ഒപ്പവും അഭനയിച്ചിട്ടുള്ള ഹണി റോസിന് ആരാധകരും ഏറെയാണ്. സിനിമാ അഭിനയത്തിന് പിന്നാലെ പൊതു വേദികളിലും ഉത്ഘാടന ചടങ്ങുകളിലും എല്ലാം താരം സജീവ സാന്നിധ്യം ആണ്.

Advertisements

honey-rose-11

ഉത്ഘാടന വേദികളിൽ താരം ഉണ്ടാക്കുന്ന ഓളം ചില്ലറയൊന്നുമല്ല. ട്രിവാൻഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സർ സിപി, മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ, കനൽ, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ, മോണ്‌സ്റ്റർ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകൾ ആണ്.

Also Read
അതല്ല സത്യം, അത് ശരിയല്ല, ഞാൻ പറഞ്ഞത് ചിലപ്പോൾ തെറ്റി കേട്ടതാകാം, പലരും പലതും ഭാവനയിൽ നിന്നും മെനഞ്ഞെടുക്കുകയാണ്: ഒടുവിൽ സത്യം വെളിപ്പെടുത്തി എലിസബത്ത്

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയിലെ ഭാമിനി എന്ന താരത്തിന്റെ കഥാപാത്രത്തിന് ഏറെ പ്രശംസകളാണ് ലഭിച്ചത്. തന്റെ പുറത്തിറങ്ങുന്ന ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടിയാണ് ഹണി റോസ്. തന്റെ പുതിയ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി ഹണി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതേ സമയം മുമ്പ ഒരിക്കൽ താരം നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

താൻ പർദ്ദയുമിട്ട് ലുലു മാളിൽ കറങ്ങാറുണ്ടെന്നും ഒരിക്കൽ ഏതിരെ വന്നയാൾ അസ്സലാമു അലൈക്കും എന്ന് പറഞ്ഞു എന്നും അപ്പോൾ ഞാൻ സ്റ്റക്ക് ആയിപ്പോയി എന്നും താങ്ക്യു പറഞ്ഞാണ് രക്ഷപ്പെട്ടത് എന്നും ആയിരുന്നു താരം പറഞ്ഞത്. അതേ സമയം കഴിഞ്ഞ ദിവസം വിവാഹത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളും വൈറലായി മാറിയിരുന്നു.

Also Read
എത്ര തവണ പറഞ്ഞിട്ടും മീനയ്ക്ക് അത് മനസിലായില്ല; മീനയെ കുറ്റം പറയുകയല്ല, ഞാന്‍ പറഞ്ഞത് മനസിലാക്കിയില്ല: ജീത്തു ജോസഫ്

Advertisement