സൂക്ഷിച്ച് നോക്കേണ്ടട ഉണ്ണി ഇത് ഞാനല്ല ; ഫോട്ടോയില്‍ കാണുന്ന ഈ നടിയെ മനസിലായോ, ഇത് എന്തൊരു മാറ്റം

496

സിനിമ താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രമെല്ലാം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറല്‍ അവാറുണ്ട്. ഇടയ്ക്ക് വേറിട്ട രീതിയിലുള്ള ഫോട്ടോഷൂട്ട് നടത്തി താരങ്ങള്‍ എത്താറുണ്ട്. ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടില്ല. അത്തരത്തിലുള്ള മേക്കോവര്‍ ആയിരിക്കും താരങ്ങള്‍ നടത്തിയിരിക്കുന്നത് . ഇപ്പോഴിതാ അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയ ചില ഫോട്ടോ കണ്ട് സംശയത്തില്‍ ആയിരിക്കുകയാണ് ആരാധകര്‍. ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടില്ല. ഈ നടിയെ മനസ്സിലാക്കണമെങ്കില്‍ പ്രൊഫൈല്‍ തന്നെ നോക്കേണ്ടിവരും.

Also readഅഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്ട്രിയം കലര്‍ത്താതെ കൂടെ നിന്ന കേന്ദ്ര ഭരണ കൂടവും അഭിനന്ദനം അര്‍ഹിക്കുന്നു; ചന്ദ്രയാന്‍ 3 ദൗത്യ വിജയത്തില്‍ പ്രതികരിച്ച് ഹരീഷ് പേരടി

Advertisements

പറഞ്ഞുവരുന്നത് പാര്‍വതി തിരുവോത്തിനെ കുറിച്ചാണ്. വ്യത്യസ്തമായ രീകിയില്‍ സാരി ധരിച്ച്, മൂക്കൂത്തി അണിഞ്ഞ്, ഡിഫ്രന്റ് ആയിട്ടുള്ള ഹെയര്‍ സ്‌റ്റൈലില്‍ ആണ് പാര്‍വതി ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് പാര്‍വതി തിരുവോത്ത് തന്നെയാണോ എന്ന് സംശയം തോന്നുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാര്‍വ്വത് തിരുവോത്ത്. 2006 മുതല്‍ സിനിമാലോകത്തുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. നോട്ട്ബുക്ക്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ്, ആര്‍ക്കറിയാം തുടങ്ങി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി.

‘Also readഅച്ഛന്‍ മരിച്ചിട്ട് ദിവസങ്ങള്‍ മാത്രം, അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു , കഷ്ടം; അശ്വതിക്കെതിരെ അഭിരാമി സുരേഷ്

വ്യത്യസ്തമായ അഭിനയ ശൈലിയെ പോലെ തന്നെ തന്റേതായ നിലപാടുകള്‍ മുഖം നോക്കാതെ വെട്ടിതുറന്ന് പറയാന്‍ ആര്‍ജ്ജവമുള്ള നടി കൂടിയാണ് പാര്‍വതി. അടുത്തിടെ ബുളീമിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോയ നാളുകളെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ താരം വ്യക്തമാക്കിയിരുന്നു.

അതേസമയം വണ്ടര്‍ വിമെന്‍ എന്ന ചിത്രമാണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രമാണിത്. ഇം?ഗ്ലീഷിലാണ് ചിത്രം റിലീസ് ചെയ്തത്.

 

Advertisement