അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്ട്രിയം കലര്‍ത്താതെ കൂടെ നിന്ന കേന്ദ്ര ഭരണ കൂടവും അഭിനന്ദനം അര്‍ഹിക്കുന്നു; ചന്ദ്രയാന്‍ 3 ദൗത്യ വിജയത്തില്‍ പ്രതികരിച്ച് ഹരീഷ് പേരടി

361

ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കാറുള്ള നടനാണ് ഹരീഷ് പേരടി
. തനിക്ക് നേരെ വിമര്‍ശനം വരാറുണ്ടെങ്കില്‍ പോലും തന്റെ അഭിപ്രായം അറിയിച്ചുകൊണ്ട് ഹരീഷ് എത്താറുണ്ട്. ഇപ്പോഴിതാ ചന്ദ്രയാന്‍ 3 ദൗത്യ വിജയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍.

Advertisements

Also readഅച്ഛന്‍ മരിച്ചിട്ട് ദിവസങ്ങള്‍ മാത്രം, അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു , കഷ്ടം; അശ്വതിക്കെതിരെ അഭിരാമി സുരേഷ്

ഹരീഷ് പേരടി പറയുന്നത് ഇങ്ങനെ.. അഭിപ്രായ വിത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്ട്രിയം കലര്‍ത്താതെ കൂടെ നിന്ന കേന്ദ്ര ഭരണ കൂടവും അഭിനന്ദനം അര്‍ഹിക്കുന്നു…കാരണം ഞങ്ങള്‍ മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന്..ഇനി പുതിയ തലമുറയോടാണ്..ഈ ഫോട്ടായില്‍ കാണുന്നവര്‍ മാത്രമല്ല..ഈ പോസ്റ്റില്‍ പറയുന്നതു പോലെ ആയിരകണക്കിന് ശാസ്ത്രജ്ഞരും എന്‍ജിയര്‍മാരും ഇതിന്റെ പിന്നിലുണ്ട്…ഇവരില്‍ 90% വും സാധാരണ കുടുംബങ്ങളില്‍ നിന്ന് വന്നവരാണ്…നിങ്ങള്‍ ഏത് സാമ്പത്തിക സാഹചര്യത്തിലാണെങ്കിലും മനസ്സ് വെച്ചാല്‍ നിങ്ങള്‍ക്കും ഇങ്ങിനെയാകാന്‍പറ്റും…ജീവിത സാഹചര്യം നിങ്ങളെ ചിലപ്പോള്‍ ഹോട്ടല്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കും ചിലപ്പോള്‍ ആരാന്റെ കാവല്‍കാരാനാകാന്‍ നിര്‍ബന്ധിക്കും…

പക്ഷെ ആ ജോലികളൊക്കെ ആത്മാര്‍ത്ഥമായി ചെയ്തുകൊണ്ട് ഏത് സാഹചര്യത്തിലിരുന്നും ലക്ഷ്യത്തിനുവേണ്ടി പോരാടുക…അവസാനം വിജയം നിങ്ങള്‍ക്കായിരിക്കും…നമ്മുടെ രാജ്യത്തിന് ഇനിയും നിറയെ ശാസ്ത്രജ്ഞന്‍മാരെ ആവിശ്യമുണ്ട്…ശാസ്ത്രജ്ഞന്‍മാര്‍ക്ക് പണിയില്ലാതാവുന്ന ഒരു കാലം ഇനി വരില്ല…അഥവാ അങ്ങിനെ വന്നാല്‍ എല്ലാ വീടുകളും ശാസ്ത്ര പുരകളാവും…പഠിക്കുക …പിന്നെയും പഠിക്കുക …ശാസ്ത്ര പഠനം ലഹരിയാക്കുക…അതിലും വലിയ മാനവ സേവ വേറെയില്ല..പിന്നെ കേന്ദ്ര സര്‍ക്കാറിനോട് ഒരു അഭ്യര്‍ത്ഥന..ഒരാള്‍ ശാസ്ത്രജ്ഞന്‍ അഥവാ ശാസ്ത്രഞ്ജയായി കഴിഞ്ഞാല്‍ അതുവരെയുള്ള അവരുടെ പഠനത്തിന്റെ മുഴുവന്‍ ചിലവും അവര്‍ക്ക് തിരിച്ചുകൊടുക്കുക…

അത് രാജ്യത്തിന്റെ ഉത്തരവാദിത്വപ്പെട്ട നയമായി പ്രഖ്യാപിക്കുക…23/7/2023 എന്ന ദിവസവും 6.04 എന്ന സമയവും നമ്മള്‍ ജനിച്ച തിയ്യതിയേക്കാള്‍ പ്രാധന്യത്തോടെ ഓര്‍ത്തുവെക്കുക …അപ്പോള്‍ നിങ്ങള്‍ ആത്മാഭിമാനമുള്ള ഇന്ത്യക്കാരനാവും..ലോകത്തിനുമുഴുവന്‍ ആവിശ്യമുള്ള മനുഷ്യനാവും…ജയ് കടഞഛ..ജയ് ഇന്ത്യാ.. നടന്‍ കുറിച്ചു.

 

Advertisement