ഒന്ന് ക്യൂട്ട് ആയിട്ടുണ്ട്, ആ നടിയെ പോലെ തന്നെ ഉണ്ട് ഇപ്പോള്‍; പാര്‍വതിയുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ് കണ്ടോ?

121

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. ഇതിനോടകം നിരവധി ചിത്രത്തിൽ പാർവ്വതി അഭിനയിച്ചു കഴിഞ്ഞു. വ്യത്യസ്തമായ അഭിനയ ശൈലിയെ പോലെ തന്നെ തന്റേതായ നിലപാടുകൾ മുഖം നോക്കാതെ വെട്ടിതുറന്ന് പറയാൻ ആർജ്ജവമുള്ള നടി കൂടിയാണ് പാർവതി. ഇപ്പോൾ മലയാള സിനിമയിൽ സജീവം അല്ല താരം.

Advertisements

ഏറെ നാൾ സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന നടി ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. താരം ഇപ്പോൾ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കിടിലൻ ലുക്കിലാണ് പുതിയ ചിത്രത്തിൽ പാർവ്വതി എത്തിയത്.

also read
ജയിലര്‍ വിജയിച്ചപ്പോള്‍ രജനിക്ക് ബിഎംഡബ്ല്യൂ സമ്മാനം, ലിയോക്ക് സമ്മാനം വേണ്ടേ എന്ന് വിജയിയോട് നിര്‍മ്മാതാവ്, താരത്തിന്റെ മറുപടി ഇങ്ങനെ, അമ്പരന്ന് ആരാധകര്‍
ഒറ്റ നോട്ടത്തിൽ കണ്ടാൽ പോലും തിരിച്ചറിയാത്ത വിധം മേക്കോവറാണ് ഈ ഫോട്ടോഷൂട്ടിൽ പാർവ്വതി നടത്തിയത്. ഇത് എന്തൊരു മാറ്റം എന്നാണ് ഫോട്ടോ കണ്ട് ആരാധകർ ചോദിക്കുന്നത്.

ചിത്രം കണ്ട് എവിടെയൊക്കെയോ മഞ്ജു വാര്യരുടെ ഛായം ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്. ചില സൈഡ് ലുക്കുകൾ ശരിയാണെന്ന് തോന്നിപ്പോവും. ഇത് സംബന്ധിച്ച നിരവധി കമന്റാണ് ഫോട്ടോയ്ക്ക് താഴെ വന്നത്.

സാരിയുടുത്ത്, ലൈറ്റ് മേക്കപ്പ് ഇട്ട്, കറുത്ത വട്ടപ്പൊട്ട് തൊട്ട് നിൽക്കുന്ന ചില ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പാർവ്വതി തിരുവോത്ത് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ശേഖർ അതുൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പാതിര സ്‌റ്റൈലിങ് കമ്പനിയാണ് നടിയെ ഈ സ്‌റ്റൈലിൽ ആക്കിയെടുത്തത്.

അതേസമയം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാർവ്വത് തിരുവോത്ത്. 2006 മുതൽ സിനിമാലോകത്തുള്ള നടിയാണ് പാർവതി തിരുവോത്ത്. നോട്ട്ബുക്ക്, മരിയാൻ, ബാംഗ്ലൂർ ഡെയ്‌സ്, എന്നു നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ്, ആർക്കറിയാം തുടങ്ങി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി.

ഇപ്പോൾ ഉള്ളൊഴുക്ക്, ഹേർ എന്നീ മലയാള സിനിമകളാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്

 

Advertisement