ആദ്യമായി അഭിനയിച്ച സിനിമ പെട്ടിയിലാവാന്‍ പ്രാര്‍ത്ഥിച്ചു, ഇപ്പോള്‍ സ്വന്തമായി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു, തുറന്നുപറഞ്ഞ് പാഷാണം ഷാജി

58

മിമിക്രി സ്‌കിറ്റുകളിലൂടെ എത്തി വെള്ളിമൂങ്ങയിലെ കൊച്ചാപ്പി, അമര്‍ അക്ബര്‍ അന്തോണിയിലെ ദുരന്തം തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളില്‍ കുടിയേറിയ താരമാണ് സാജു നവോദയ. എന്നാല്‍ മലയാളികള്‍ക്ക് ഇദ്ദേഹം പാഷാണം ഷാജിയാണ്.

Advertisements

പാഷാണം കൊണ്ട് ജീവിതത്തില്‍ ഗുണം കിട്ടിയ ലോകത്തിലെ ഏക വ്യക്തി താനായിരിക്കുമെന്ന് സാജു പറയുന്നു. മിമിക്രി സ്റ്റേജില്‍ നിന്ന് മിനി സ്‌ക്രീനിലേക്കും അവിടെ നിന്നു മെഗാ സ്‌ക്രീനിലേക്ക് എത്തുകയായിരുന്നു തന്റെ കഠിന പ്രയത്‌നത്തിലൂടെ സാജു.

Also Read:പഠിത്തം കഴിഞ്ഞ് ആഗ്രഹിച്ചതുപോലെ ജോലി ചെയ്തു, മനസ്സില്‍ ഇപ്പോള്‍ സിനിമാമോഹം മാത്രംം, തുറന്നുപറഞ്ഞ്് കുഞ്ഞാറ്റ

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് പാഷാണം ഷാജി. സിനിമയായാലും ജീവിതത്തിലായാലും തനിക്ക് വ്യത്യസ്ത മുഖങ്ങളില്ലെന്നും ഹൗസ് നമ്പര്‍ 13 എന്ന ചിത്രത്തിലൂടെയായിരുന്നു തന്റെ തുടക്കമെന്നും ആദ്യ സിനിമ പെട്ടിയിലായാല്‍ പിന്നീട് ശോഭിക്കുമെന്ന കിംവദന്തി കേട്ടതോടെ താനും ആ സിനിമ പെട്ടിയിലാവാന്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് പാഷാണം ഷാജി പറയുന്നു.

അതേ പോലെ തന്നെ ആ സിനിമ പെട്ടിയിലായി. പക്ഷേ അത് തന്റെ പ്രാര്‍ത്ഥന കൊണ്ടായിരുന്നില്ലെന്നും പ്രൊഡ്യൂസറുടെ നിര്‍ഭാഗ്യമെന്നുവേണം കരുതാനെന്നും തന്നെ പാഷാണം അല്ലെങ്കില്‍ ഷാജിയേട്ടാ എന്നൊക്കെ വിളിക്കുന്നത് കേള്‍ക്കാനാണ് തനിക്ക് ഇഷ്ടമെന്നും സാജു പറയുന്നു.

Also Read:ഈ നാല് കാര്യങ്ങള്‍ ഇല്ലെങ്കില്‍ ജീവിതം വളരെ ഹാപ്പിയായിരിക്കും, അച്ഛന്‍ ജീവിതത്തില്‍ തന്ന ഉപദേശം ആരാധകരുമായി പങ്കുവെച്ച് കീര്‍ത്തി

ഇപ്പോള്‍ താന്‍ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. കഥാപാത്രങ്ങള്‍ ടൈപ്പ് ചെയ്യപ്പെടുന്നുവെന്ന് ബോധ്യം വന്നതോടെയായിരുന്നു ബ്രേക്കെടുത്തതെന്നും താനിപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണെന്നും പാഷാണം ഷാജി പറയുന്നു.

Advertisement