ഈ നാല് കാര്യങ്ങള്‍ ഇല്ലെങ്കില്‍ ജീവിതം വളരെ ഹാപ്പിയായിരിക്കും, അച്ഛന്‍ ജീവിതത്തില്‍ തന്ന ഉപദേശം ആരാധകരുമായി പങ്കുവെച്ച് കീര്‍ത്തി

61

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ രണ്ടാം വിവാഹത്തിന് ഒരുങ്ങി നടി സാമന്ത റൂത്ത് പ്രഭു, വരന്‍ ആരെന്ന് അറിയുമോ ?പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീര്‍ത്തി സുരേഷ്. മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്.

Advertisements

ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്.

Also Read:എസിയില്‍ വളര്‍ന്ന കുട്ടി, അവന്‍ ആരോടും സ്‌നേഹം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മേജര്‍ രവി

മഹാനടി എന്ന ചിത്രത്തിന് താരത്തെ തേടി ഒത്തിരി അവാര്‍ഡുകള്‍ എത്തിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് ഇതിന് ശേഷം കീര്‍ത്തിക്ക് ലഭിച്ചത്. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തിയുടെ ജന്മദിനത്തില്‍ സഹോദരി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ അച്ഛന്‍ തന്ന ഉപദേശം എന്താണെന്ന് തുറന്നുപറയുകയാണ് കീര്‍ത്തി. താന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും തനിക്ക് ഒത്തിരി കാര്യങ്ങള്‍ അച്ഛനെ കണ്ട് പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തന്റെ റോള്‍മോഡല്‍ അച്ഛനാണെന്നും കീര്‍ത്തി പറയുന്നു.

Also Read:എന്തൊരു സൗന്ദര്യം, ആരാധകരുടെ മനംകവര്‍ന്ന് ട്രെഡിഷണല്‍ ലുക്കില്‍ ഹണി റോസ്, അതിസുന്ദരിയായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ജീവിതത്തില്‍ നാല് കാര്യങ്ങള്‍ ഇല്ലെങ്കില്‍ ജീവിതം ഹാപ്പിയായിരിക്കുമെന്നാണ് അച്ഛന്‍ തന്നോട് പറയുന്നത്. ആര്‍ഭാടം, അസൂയ, അഹങ്കാരം, അത്യാഗ്രഹം എന്നിങ്ങനെയാണ് ആ നാല് കാര്യങ്ങളെന്നും ഈ ഉപേേദശം മാത്രമായിരുന്നു അച്ഛന്‍ തനിക്ക് തന്നതെന്നും കീര്‍ത്തി പറയുന്നു.

അച്ഛന്‍ സിംപ്ലിസിറ്റിയുടെ അവസാനത്തെ വാക്കാണ്. ജീവിതത്തില്‍ ആര്‍ഭാടം കാണിക്കാന്‍ വേണ്ടി അദ്ദേഹം ഒന്നും ചെയ്യാറില്ലെന്നും അതൊക്കെ കണ്ടാണ് താനും വളര്‍ന്നതെന്നും ലക്ഷ്വറി സാധനങ്ങളൊന്നും താനും ഉപയോഗിക്കാറില്ലെന്നും കീര്‍ത്തി പറയുന്നു.

Advertisement