Home Entertainment Celebrities

എസിയില്‍ വളര്‍ന്ന കുട്ടി, അവന്‍ ആരോടും സ്‌നേഹം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മേജര്‍ രവി

585

പ്രണവ് മോഹന്‍ലാല്‍ അഥവാ അപ്പു എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതല്‍ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.

Advertisements

താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആര്‍ഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.

Also Read:എന്തൊരു സൗന്ദര്യം, ആരാധകരുടെ മനംകവര്‍ന്ന് ട്രെഡിഷണല്‍ ലുക്കില്‍ ഹണി റോസ്, അതിസുന്ദരിയായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകര്‍ക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാല്‍ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതല്‍ ആക്റ്റീവ് ആയി ഇന്ന്‍സ്റ്റയില്‍ കാണപ്പെട്ടു, ആദ്യമായി തന്റെ തന്നെ ചിത്രങ്ങള്‍ അപ്പു പോസ്റ്റ് ചെയ്തതെല്ലാം വളരെ ആവേശത്തിടെയാണ് ആരാധകര്‍ ഏറ്റെടുത്തത്, ഏകാനായി യാത്രകള്‍ ചെയ്യാനാണ് അപ്പു കൂടുതലും ഇഷ്ടപ്പടുന്നത്. യാത്രയുടെ ചിത്രങ്ങളൂം മറ്റും ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ സംവിധായകന്‍ മേജര്‍ രവി പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. രാജേഷിന്റെ സിനിമയിലേക്ക് തന്നിലൂടെയായിരുന്നു പ്രണവ് ആദ്യമായി സിനിമയിലേക്ക് എത്തുന്നതെന്നും അന്ന് ഏഴിലോ എട്ടിലോ എങ്ങാനായിരുന്നു പ്രണവെന്നും മേജര്‍ രവി പറയുന്നു.

Also Read:രണ്ടാം വിവാഹത്തിന് ഒരുങ്ങി നടി സാമന്ത റൂത്ത് പ്രഭു, വരന്‍ ആരെന്ന് അറിയുമോ ?

എസിയില്‍ മാത്രം വളര്‍ന്ന കുട്ടിയായിരുന്നു പ്രണവ്. തനിക്കൊപ്പം ഷൂട്ടിന് വന്നപ്പോഴായിരുന്നു അവന്റെ മനസ്സെന്താണെന്ന് താന്‍ അറിഞ്ഞതെന്നും സെറ്റിലെത്തിയപ്പോള്‍ അവിടെ കറണ്ട് പോയിരുന്നുവെന്നും പ്രണവ് ആദ്യമായിട്ടായിരുന്നു പവര്‍ കട്ട് കാണുന്നതെന്നും കാരണം അവന്‌റെ വീട്ടില്‍ ജെനറേറ്റര്‍ സംവിധാനമൊക്കെ ഉണ്ടായിരുന്നുവെന്നും അവന്‍ ഇരുട്ടിനെ നന്നായി ആസ്വദിച്ചുവെന്നും എല്ലാവരെയും പേടിപ്പിക്കാനൊക്കെ നോക്കിയെന്നും മേജര്‍ രവി പറയുന്നു.

അടുത്ത ദിവസം കുളിക്കാന്‍ വേണ്ടി താന്‍ അപ്പുവിനെ ഒരു കുളത്തില്‍ കൊണ്ടുപോയിരുന്നു. കുളത്തില്‍ ചാടിയും വെള്ളത്തില്‍ കളിച്ചും അവന്റെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നുവെന്നും അപ്പു ഭയങ്കര ശാന്തനാണെന്നും ആരോടും സ്‌നേഹം പ്രകടിപ്പിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും മേജര്‍ രവി പറയുന്നു.

Advertisement