‘ഭർത്താവിനെ ഒരു നല്ല സുഹൃത്തായി കാണുക; ഭർത്താവ് ഒരിക്കലും നമ്മുടെ പ്രോപ്പർട്ടി അല്ല, അത് ഒരു മനുഷ്യൻ ആണ്’; സ്‌നേഹത്തെ കുറിച്ച് പറഞ്ഞ് പേളി മാണി

415

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനിൽ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിക്കുന്നത്.

പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.ഇതിന് പിന്നാലെ പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

ALSO READ- ‘ആരായിരുന്നു ഇന്നസെന്റ് എന്ന വലിയ മനുഷ്യൻ എനിക്ക്’; വാക്കുകൾ കിട്ടാതെ കരഞ്ഞ ദിലീപിന്റെ ഈ ദൃശ്യങ്ങൾ പറയും ഇന്നച്ചനോടുള്ള അടുപ്പം

നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരുണ്ട്. പേളിയും ശ്രീനിഷും ഇപ്പോൾ തങ്ങളുടെ മൂന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ശ്രീനിഷിനെ കുറിച്ച് ‘എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച വ്യക്തി’ എന്നാണ് പേളി പറയുന്നത്. ഇപ്പോൾ ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന പേളിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

തനിക്ക് ബിഗ് ബോസിൽ നൂറു ദിവസം കഷ്ടപ്പെട്ടാണ് ഇദ്ദേഹത്തിനെ കിട്ടിയത് അല്ലെങ്കിൽ കിട്ടുമോയെന്നാണ് പേളി ചോദിക്കുന്നത്. ‘എല്ലാ പുരുഷൻമാരുടെയും ഉള്ളിൽ നല്ലൊരു മനുഷ്യൻ ഉണ്ട്. ഭർത്താവ് ഒരിക്കലും നമ്മുടെ പ്രോപ്പർട്ടി അല്ല, അത് ഒരു മനുഷ്യൻ ആണ്.’

ALSO READ- രാത്രിയിൽ ആ സംവിധായകർ എന്നെ റൂമിലേക്ക് വിളിപ്പിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നടി നീനാ കുറുപ്പിന്റെ വെളിപ്പെടുത്തൽ

‘നമ്മൾ ടിവിയും, ഫ്രിഡ്ജും എസിയും ഒക്കെ വാങ്ങാം ഒരിക്കലും ഒരു മനുഷ്യനെ വാങ്ങാൻ ആകില്ല. എല്ലാ പുരുഷന്മാരിലും ഒരു സ്വീറ്റ് സൈഡുണ്ട് അത് കണ്ടെത്തി എടുക്കുക എന്നതാണ് പ്രധാനം. അവർക്ക് അവരുടേതായ പേഴ്‌സണൽ സ്പെയ്സ് കൊടുക്കുക.’- എന്നാണ് പേളി പാർട്ണറെ കുറിച്ച് പറയുന്നത്.

‘ഭർത്താവിനെ നല്ല ഒരു സുഹൃത്ത് ആയി അവരെ കാണാൻ ശ്രമിക്കുക. അവർക്ക് അവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകും അതിനൊക്കെ സപ്പോർട്ട് ചെയ്യുക. അവർ നല്ലൊരു കാര്യം ചെയ്താൽ അതിനെ അഭിനന്ദിക്കാൻ ശ്രമിക്കുക. ശരിക്കും ജെനുവിൻ ആയി കണ്ണിൽ നോക്കി ഒരു നന്ദി പറയാൻ ശ്രമിക്കുക. ഞങ്ങൾ പരസ്പരം അത് പറയാറുണ്ട്.’

‘അതൊരു ഫോർമാലിറ്റി അല്ല അതൊരു നോർമൽ ജെസ്റ്റർ ആണ്. നമ്മുടെ റിലേഷൻ ഷിപ്പിലും ഇടയ്ക്കിടെ ഇത് ചെയ്തുകൊണ്ടിരിക്കുകയെന്നും പേളി ഉപദേശിക്കുകയാണ്. താരത്തിന്റെ വാക്കുകൾ എന്തായാലും സോഷ്യൽമീഡിയയിലും വൈറലാവുകയാണ.് ഇരുവരേയും അഭിനന്ദിച്ചും ആശംസകൾ അറിയിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Advertisement