രണ്ട് കൊച്ചുങ്ങളെ നോക്കാനുള്ളതാണ്, പെട്ടെന്ന് തിരിച്ചുവാ, ജിപിയ്ക്ക് വിവാഹശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പേളിയുടെ പോസ്റ്റ് വൈറല്‍, കിടിലന്‍ കമന്റുമായെത്തി ശ്രീനിഷും

172

ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍ ഒന്നടങ്കം. ഇവരുടെ വിവാഹനിശ്ചയം വളരെ രഹസ്യമായിട്ടായിരുന്നു നടത്തിയത്. ഇന്നാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായത്.

Advertisements

വിവാഹത്തിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെയെല്ലാം ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും വ്യത്യസ്തമായത് അയനിയൂണ്‍ ചടങ്ങിന്റെ ഫോട്ടോകളായിരുന്നു.

Also Read:അദ്ദേഹത്തിന്റെ രാഷ്ട്രീയമാണോ പ്രശ്‌നം, പണ്ടേയ്ക്കു പണ്ടേ മമ്മൂട്ടി പദ്മ ഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനാണെങ്കിലും സ്ഥിരമായി തഴയപ്പെടുന്നു, വൈറലായി കുറിപ്പ്

നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. എന്നാല്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജിപിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പേളി മാണിക്ക് കഴിഞ്ഞിരുന്നില്ല. ഈ വിഷമം മാറാന്‍ ഒരുകിടിലം ഫോട്ടോ തന്നെ എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേളി.

ജിപിയും ഗോപികയും വിവാഹത്തിന് ശേഷം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം പേളിയും നില്‍ക്കുന്ന രീതിയിലായിരുന്നു ചിത്രം. ഈ ഫോട്ടോ വൈറലായതോടെ അതിന് താഴെ പേളിയുടെ ഭര്‍ത്താവ് ശ്രീനിഷിട്ട കമന്റാണ് ശ്രദ്ധനേടുന്നത്.

Also Read:നമുക്കൊരു സംസ്‌കാരം എന്ന കാര്യം ഉണ്ടെന്ന് സ്ത്രീകള്‍ ഓര്‍ക്കണം, ജയ് ശ്രീം വിളിച്ച് നിലപാട് വ്യക്തമാക്കി നിത്യ മേനോനും

ഇരുവര്‍ക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നുവെന്നും പ്രസവിച്ചിട്ട് ദിവസങ്ങള്‍ മാത്രമായതുകൊണ്ടാണ് വിവാഹത്തില്‍ പങ്കുചേരാന്‍ കഴിയാതിരുന്നതെന്നും പേളി പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഇതിന് താഴെ മതി മതി വേഗം തിരിച്ചുവാ രണ്ട് കൊച്ചുങ്ങളെ ഹാന്റില്‍ ചെയ്യാനുള്ളതാണ് എന്നായിരുന്നു ശ്രീനിഷ് കമന്റായി കുറിച്ചത്.

Advertisement