പ്രധാനമന്ത്രി വരെ വന്നു, എന്നെ മാത്രം സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ക്ഷണിച്ചിട്ടില്ല, ശാന്തിവിള ദിനേശ് പറയുന്നു

648

തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരു മടിയും പേടിയുമില്ലാതെ തുറന്നുപറയുന്ന ആളാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സമൂഹത്തിലെ ഏതൊരു കാര്യത്തെ കുറിച്ചും സംസാരിക്കുന്നത്.

Advertisements

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ അവര്‍ ക്ഷണിച്ചുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Also Read:രണ്ട് കൊച്ചുങ്ങളെ നോക്കാനുള്ളതാണ്, പെട്ടെന്ന് തിരിച്ചുവാ, ജിപിയ്ക്ക് വിവാഹശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പേളിയുടെ പോസ്റ്റ് വൈറല്‍, കിടിലന്‍ കമന്റുമായെത്തി ശ്രീനിഷും

ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒക്കെ വിളിക്കാവുന്ന കല്യാണത്തിന് ക്ഷണിക്കാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ല. കെ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും പ്രധാനമന്ത്രി വന്നിട്ടില്ലെന്നും എന്നാല്‍ മുന്‍എംപിയുടെ മകളുടെ കല്യാണത്തിന് വന്നുവെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

കല്യാണത്തിന് കോടികള്‍ ചെലവായിട്ടുണ്ടെന്നാണ് പറയുന്നത്. ഭാഗ്യം ചെയ്ത അച്ഛനും മകളുമാണെന്നേ താന്‍ പറയൂ എന്നും കല്യാണത്തിന് ഒത്തിരി താരങ്ങള്‍ പങ്കെടുത്തിരുന്നുവെന്നും തന്നെ വിളിച്ചിട്ടില്ലെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

Also Read:നമുക്കൊരു സംസ്‌കാരം എന്ന കാര്യം ഉണ്ടെന്ന് സ്ത്രീകള്‍ ഓര്‍ക്കണം, ജയ് ശ്രീം വിളിച്ച് നിലപാട് വ്യക്തമാക്കി നിത്യ മേനോനും

എന്നാല്‍ തന്നെ കല്യാണത്തിന് വിളിക്കാത്തതില്‍ വിഷമമൊന്നുമില്ല. തന്റെ മകന്റെ കല്യാണത്തിന് മലയാള സിനിമയിലെ ഒരാളെയും വിളിച്ചിരുന്നില്ലെന്നും അതൊരു കൊറോണക്കാലത്തായിരുന്നു വിവാഹമെന്നും ദിനേശ് പറഞ്ഞു.

Advertisement